മന്ത്രി ശുചീകരണത്തിനിറങ്ങിയത് വൈറലായി; കിട്ടിയത് ലക്ഷങ്ങളുടെ സഹായം
ആലപ്പുഴ: കുട്ടനാട് മഹാശുചീകരണത്തിന്റെ ആദ്യദിവസം മന്ത്രി ജി. സുധാകരന്‍ കൈനകരിയിലെ വീട് വൃത്തിയാക്കുന്ന ദൃശ്യം ചാനലില്‍ കണ്ട് നാലരലക്ഷം രൂപ വിലവരുന്ന തങ്ങളുടെ ക്ലീനിങ് ഉപകരണങ്ങളുമായി കമ്പനി അധികൃതര്‍ മന്ത്രിക്കുമുന്നില്‍. വാര്‍ത്ത സി.എന്‍.എന്‍ ന്യൂസിലൂടെ കണ്ട കമ്പനി മാനേജിങ് ഡയറക്ടര്‍ ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച 15 ക്ലീനിങ് ഉപകരണങ്ങളുമായി നേരിട്ട് മന്ത്രിയുടെ മുന്നില്‍ എത്തുകയായിരുന്നു.
സംസ്ഥാനത്തെ ഒരു മന്ത്രിതന്നെ സോപ്പും ബക്കറ്റും ബ്രഷുമായി വീട് വൃത്തിയാക്കാന്‍ ഇറങ്ങി മാതൃക കാട്ടിയത് തങ്ങളെ അത്ഭുതപ്പെടുത്തിയതായി കാര്‍ക്കര്‍ കമ്പനിയുടെ എം.ഡി റൂഡിഗര്‍ ഷ്രൂഡര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കാര്‍ക്കര്‍ ക്ലീനിങ് സിസ്റ്റംസ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ഷ്രൂഡര്‍ കേരളത്തിലെ ചാനല്‍ പാര്‍ട്ട്ണര്‍ ആയ ഗിരീഷ് നായരുമായി ബന്ധപ്പെടുകയും കേരളത്തിലെ ജനറല്‍ മാനേജര്‍ ശ്രീജിത്ത് ചന്ദ്രന്‍ മുഖേന മന്ത്രിയുമായി നേരിട്ട് കാണാന്‍ അവസരം തേടുകയുമായിരുന്നു. തുടര്‍ന്ന് ശ്രീജിത്ത് മന്ത്രിയുടെ അടുത്ത സുഹൃത്തായ ചെങ്ങന്നൂരിലെ അഡ്വ.ജയചന്ദ്രന്‍ മുഖേന മന്ത്രിയെക്കാണാന്‍ അവസരം ഒരുക്കി.
നാലരലക്ഷം രൂപയുടെ 15 ഉപകരണങ്ങളില്‍ കുറച്ചെണ്ണം ആവശ്യമുള്ള ഫയര്‍ഫോഴ്‌സിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
ക്ലീനിങ്ങുമായി ബന്ധപ്പെട്ട തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ എത്തിച്ചു നല്‍കാമെന്ന വാഗ്ദാനവും നല്‍കിയാണ് ഷ്രൂഡര്‍ മടങ്ങിയത്. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്‌പെഷല്‍ ഓഫിസര്‍ പി. വേണുഗോപാല്‍, കലക്ടര്‍ എസ്.സുഹാസ് എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."