ഡി.വൈ.എഫ്.ഐ നേതാവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി
ചാവക്കാട്: ഇരട്ടപ്പുഴയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. രണ്ട് പേര് ആശുപത്രിയില്‍. കടപ്പുറം പഞ്ചായത്ത് ഡി.വൈ.എഫ്.ഐ കമ്മിറ്റി പ്രസിഡന്റും ഇരട്ടപ്പുഴ ചക്കാണ്ടന്‍ ഷണ്മുഖന്റെ മകനുമായ സി.എസ് ഷിജിത്ത് (24 ), എതിര് ഭാഗത്ത് നിന്ന് ചിന്നാലി സുലൈമാന്റെ മകന് ഹനീഫ (35) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ ഷിജിത്തിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരട്ടപ്പുഴ മൊയ്തീന് പള്ളി താഴത്ത് ഒരാഴ്ചക്ക് മുന്‍പ് കുട്ടികള്‍ തമ്മിലുണ്ടായ ഒരു തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചക്ക് എത്തിയത് ഷിജിത്തിനെയും സഹപ്രവര്‍ത്തകരേയും ഹനീഫയുള്പ്പടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ മൂന്ന് ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും നാട്ടില്‍ ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാനുളള ശ്രമമാണ് എസ്.ഡി.പി.ഐ നടത്തുന്നതെന്നും സി.പി.എം കടപ്പുറം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി അഷറഫ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
അതേസമയം സംഭവത്തില്‍ സി.പി.എം രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രസഡന്റ് കെ.എച്ച് ഷാജഹാന് അറിയിച്ചു. തന്റ രണ്ട് സഹോദരന്മാരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ട് എസ്.ഡി.പി.ഐ പ്രവര്ത്തകന് ഇടപെട്ടിരുന്നു. സംഭവത്തില്‍ എസ്.ഡി.പി.ഐക്ക് യാതൊരു ബന്ധവുമില്ലെന്നും ഷാജഹാന് പറഞ്ഞു.
ഷിജിത്തിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ അഞ്ചങ്ങാടിയില്‍ പ്രകടവും യോഗവും നടത്തി . കെ വി അഷറഫ് , പി കെ നസീര്‍, ഹസീബ് വെളിച്ചെണ്ണപ്പടി, എ കെ മുനീര്‍, പി എം ബീരു, എം ബി ഷൈലോക്ക് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."