കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയയാളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി
ബെഗുസരായി: ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാര്‍ഥിയും ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവുമായ കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ച 65കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ബിഹാറിലെ ബെഗുസരായി ജില്ലയിലെ മഹാഗി ഗ്രാമവാസിയായ ഫാഗോ താംതിയാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ ഒരു സംഘം ആളുകള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ഇന്നലെ രാവിലെയാണ് ബെഗുസരായിയിലെ റോഡരികില്‍ മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.
മതിഹന്‍തി മേഖലയില്‍ കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ചിരുന്നത് ഫാഗോ താംതിയാണ്. അതിനാല്‍ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
ഇദ്ദേഹത്തെ കാണാതായതായി സിപിഐ നേതാക്കള്‍ പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നെങ്കിലും പൊലിസ് യാതൊരു നടപടിയും കൈകൊണ്ടില്ലെന്ന് സിപിഐ നേതാക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും
പൊലീസ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നുവെന്ന് ആരോപിച്ച് സിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."