HOME
DETAILS

നീര്‍ച്ചാലില്‍ കവര്‍ച്ച പതിവാകുന്നു

  
backup
September 07 2018 | 07:09 AM

%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a

ബദിയഡുക്ക: നീര്‍ച്ചാലിലും പരിസരങ്ങളിലും കവര്‍ച്ച പതിവാകുന്നു. രണ്ടു മാസങ്ങള്‍ക്കിടയില്‍ വ്യത്യസ്ത രീതിയിലുള്ള രണ്ടു മോഷണങ്ങളാണ് ഇവിടെ നടന്നത്. കഴിഞ്ഞ ദിവസം നീര്‍ച്ചാല്‍ താഴെ ബസാറിലെ പലചരക്ക് ബൊളുമ്പുവിലെ മഹാലിംഗ ഭട്ടിന്റെ കടയിലെ മേശവലിപ്പില്‍ നിന്നു 80000രൂപയും വിലപ്പെട്ട രേഖകളും മോഷണം പോയിരുന്നു.
മോഷണം നടന്ന പിറ്റേ ദിവസം തന്നെ പരാതി നല്‍കിയെങ്കിലും അതു സ്വീകരിക്കാന്‍ സ്റ്റേഷന്‍ അധികൃതര്‍ തയാറാവത്തതും ചര്‍ച്ച വിഷയമായിട്ടുണ്ട്. പിന്നിട് പഞ്ചായത്ത് പ്രസിഡന്റും മറ്റു ജനപ്രതിനിധികളും ഇടപെപട്ടതിന് ശേഷമാണ് മഹാലിംഗ ഭട്ടിന്റെ പരാതിയില്‍ കേസെടുക്കാന്‍ പൊലിസ് തയാറായതാണെന്നാണ് ആരോപണം. രണ്ടു മാസം മുമ്പ് നീര്‍ച്ചാല്‍ താഴെ ബസാറില്‍ ഒരു ക്ലിനിക്ക്, മൊബൈല്‍ ഷോപ്പ് ഉള്‍പ്പെടെ ആറു കടകളില്‍ കവര്‍ച്ച നടന്നിരുന്നു.
അതേസമയം കഴിഞ്ഞ മാസം പതിനൊന്നിന് സ്ത്രീകള്‍ മാത്രം താമസമുണ്ടായിരുന്ന വീട്ടിലെ ജനലയുടെ ഇരുമ്പുപാളി അടര്‍ത്തി മാറ്റി അകത്തുകടന്നു വീട്ടുകാരെ അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കണ്ടെത്തുന്നതിന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരുന്നു.
എന്നാല്‍ അതിലും പ്രതിയെ കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ ബദിയഡുക്ക ടൗണിലെ ഹൃദയ ഭാഗത്തുള്ള സുന്ദര പ്രഭുവിന്റെ കടയുടെ പിന്‍ഭാഗത്തെ ചുമര്‍ തുരന്നുനടത്തിയ കവര്‍ച്ചക്കും തുമ്പവാതെ പൊലിസ് ഇരുട്ടില്‍ തപ്പുകയാണെന്നാണ് ആക്ഷേപം.
രണ്ടു വര്‍ഷത്തിനിടയില്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന പത്തോളം മോഷണ കേസുകള്‍ തെളിയിക്കാന്‍ കഴിയാതെ എഴുതിത്തള്ളിയിരിക്കുന്നു.
ഇതുപൊതുജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എല്ലാ മോഷണ കേസുകളും പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിച്ച് പ്രതികളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  38 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago