വാര്‍ധക്യകാല പെന്‍ഷന്‍ പ്രളയബാധിതര്‍ക്കായി നല്‍കി പൊന്നമ്മയും ലക്ഷ്മിയും
കാസര്‍കോട്: വാര്‍ധക്യകാല അവശതകള്‍ ഏറെ അലട്ടുന്നുണ്ടെങ്കിലും നാടിനായി തങ്ങളാലാകുന്ന സഹായം നല്‍കി വ്യത്യസ്തരാകുകയാണു പൊന്നമ്മയും ലക്ഷ്മിയും. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കാസര്‍കോട് പരവനടുക്കം ഗവ. വൃദ്ധമന്ദിരത്തിലെ താമസക്കാരായ ഡി.എം പൊന്നമ്മ (67), സി. ലക്ഷ്മി (66) എന്നിവരാണ് അവരുടെ വാര്‍ധക്യകാല പെന്‍ഷനില്‍ നിന്നു 16, 000 രൂപ നവകേരള നിര്‍മിതിക്കായി സംഭാവന ചെയ്തിരിക്കുന്നത്. കലക്ടറേറ്റിലെത്തി കലക്ടര്‍ ഡോ.ഡി. സജിത് ബാബുവിനാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഇരുവരും കൈമാറിയത്.
തുക കൈമാറാനുള്ള തീരുമാനം വൃദ്ധമന്ദിരത്തിലെ സൂപ്രണ്ട് പി.എം പങ്കജാക്ഷനെ അറിയിച്ചു. അദ്ദേഹം തീരുമാനത്തെ പ്രോത്സാഹിപ്പിച്ചു. വാര്‍ധക്യകാല പെന്‍ഷന്‍ ലഭിച്ച തുകയില്‍ പൊന്നമ്മയുടെ അക്കൗണ്ടിലുണ്ടായ 10,000 രൂപയും ലക്ഷ്മിയുടെ അക്കൗണ്ടിലെ ആറായിരം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."