HOME
DETAILS
MAL
സി.പി.എം വിട്ട വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു
backup
May 18 2019 | 15:05 PM
വടകര: വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് വെട്ടേറ്റു. ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് തലശ്ശേരിയില്‍ വച്ച് ആക്രമിക്കുകയായിരുന്നു.
പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നില്‍ക്കുമ്പോഴായിരുന്നു അക്രമണം.
നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്നു നസീര്‍. പിന്നീട് പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞു. തലശ്ശേരി നഗരസഭയില്‍ കൗണ്‍സിലറായിരുന്നു നസീര്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തലശ്ശേരിയില്‍ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ്.
ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
സാരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."