സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് വിതരണവും രണ്ടാംഘട്ട പ്രവര്‍ത്തന ഉദ്ഘാടനവും നടത്തി
പാലക്കാട്:അട്ടപ്പാടിയില്‍ നടന്നുവരുന്ന ആദിവാസി സാക്ഷരതാ തുല്ല്യതാ പഠനപരിപാടി ശക്തിപ്പെടുത്തണമെന്ന് എം.ബി. രാജേഷ് എം.പി അഭിപ്രായപ്പെട്ടു. സാക്ഷരതാ പദ്ധതി രണ്ടാംഘട്ട പ്രവര്‍ത്തന ഉദ്ഘാടനവും പരീക്ഷാ വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും അട്ടപ്പാടി അഹാഡ്സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. മികച്ച സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാരെ ചടങ്ങില്‍ ഡയറക്ടര്‍ ആദരിച്ചു. ബ്ളോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. ശിവശങ്കരന്, ജില്ലാ പഞ്ചായത്ത് അംഗം എം.കെ. ദേവി, സാക്ഷരതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, സാക്ഷരതാമിഷന്‍ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ ഷാജു ജോണ്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത്രപ്രസാദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."