ദേശീയപാത വികസനം: കല്യാശ്ശേരിയെ തുടച്ചുനീക്കും
കല്യാശ്ശേരി: കല്യാശ്ശേരി ദേശീയ പാത വികസനത്തില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി സര്‍ക്കാര്‍. പുതിയ വികസനവുമായി ബന്ധപ്പെട്ട് പുതിയ അലൈന്‍മെന്റിനെക്കുറിച്ചാണ് ആശങ്ക ഉയരുന്നത്.
ആദ്യ അലൈന്‍മെന്റ് പ്രകാരം ത്രിഡി നോട്ടിഫിക്കേഷന്‍ നടത്തിയതില്‍ കല്യാശ്ശേരിയിലെ മോഡല്‍ പോളിയുടെ കെട്ടിടങ്ങള്‍ ഒഴിവാക്കാനാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
എന്നാല്‍ പുതിയ കല്ലിടല്‍ പ്രക്രിയ മോഡല്‍ പോളിയെ സംരക്ഷിക്കാനെന്ന വ്യാജേന നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യമാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. ത്രിഡി നോട്ടിഫിക്കേഷന്‍ നടത്തിയ 45 മീറ്റര്‍ സ്ഥലം നിലനില്‍ക്കേ അതിനോടു ചേര്‍ന്നും ചേരാതെയുമായി പുതിയ 45 മീറ്റര്‍ സ്ഥലമാണ് 600 മീറ്റര്‍ ദൂരത്തില്‍ ഇപ്പോള്‍ കല്ലിട്ടിട്ടുള്ളത്.
ഇത് രïും കൂടി ചേരുമ്പോള്‍ കല്യാശ്ശേരിയില്‍ ദേശീയപാതാ വികസനത്തിനായി 50 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെയുള്ള സ്ഥലമാണ് ഏറ്റെടുക്കുന്നത്. അതിനിടയില്‍ ചില സ്ഥലങ്ങളില്‍ ഇരു അലൈന്‍മെന്റുകള്‍ക്കിടയിലായി ഒരു മീറ്റര്‍ മുതല്‍ എട്ടുമീറ്റര്‍ വരെ സ്ഥലം ഒഴിച്ചിട്ടാണ് കല്ലിട്ടിട്ടുള്ളത്. സര്‍വേനടപടികളുടെ അപാകതയായാണ് ഇതിനെ നാട്ടുകാര്‍ കാണുന്നത്.
ആദ്യ അലൈന്‍മെന്റ് പ്രകാരം മോഡല്‍ പോളിയുടെ മുന്‍ഭാഗത്തെ ഗേറ്റ് ഉള്‍പ്പെടുന്ന സ്ഥലവും സ്ഥാപനത്തിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറ്റെടുത്ത നെല്‍വയലിന്റെ ഒരു ഭാഗവും പാതയോട് ചേരുമായിരുന്നു.
പുതിയ അലൈന്‍മെന്റ് ചില സ്വകാര്യ വ്യക്തികളുടെ വീടുകള്‍ സംരക്ഷിക്കാനാണെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. ആദ്യ അലൈന്‍മെന്റ് പ്രകാരം എട്ടോളം വീടുകളാണ് കുടിയൊഴിപ്പിക്കേïിയിരുന്നത്. പുതിയ കല്ലിടല്‍ കൂടി വന്നതോടെ പുതുതായി നാലുവീടുകളും കല്യാശ്ശേരിയിലെ ഇരുപതോളം കച്ചവട സ്ഥാപനങ്ങളും തുടച്ചുനീക്കപ്പെടും.
ഇതില്‍ ഒരു സഹകരണ സ്ഥാപനവും ഉള്‍പ്പെടും. 2018 ജൂണ്‍ എട്ടിനാണ് ദേശീയപാത വികസന സര്‍വേ കണ്‍സള്‍ട്ടന്‍സിയായ എയ്‌കോം ലിമിറ്റഡ് ദേശീയപാത അതോറിറ്റിക്ക് കല്യാശ്ശേരിയില്‍ 600 മീ റ്റര്‍ സ്ഥലത്ത് പുതുതായി അലൈന്‍മെന്റ് നടത്താനും ത്രിഎ നോട്ടിഫിക്കേഷന്‍ നടത്താനുമായി കത്തുനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."