'കടുംപിടുത്തക്കാരനാവുന്നതിനേക്കാള് മാസ്ക് ധരിക്കുക എന്നതാണ് പ്രധാനം': ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ജോ ബെഡന്
മിഷിഗണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബെഡന്. ഒരു കടുംപിടുത്തക്കാരനായി ഇരിക്കുന്നതിലും പ്രധാനമാണ് മാസ്ക് ധരിക്കുന്നത് എന്നാണ് ബെഡന് പ്രതികരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിഷിഗണില്‍ നടത്തിയ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡിനെ ട്രംപ് നിസാരവത്കരിച്ചതായും ആയിരങ്ങള്‍ പങ്കെടുത്ത പ്രചരണ റാലികളില്‍ മാസ്ക് ധരിക്കാതെ പങ്കെടുത്തതിനെയും ബെഡന് കുറ്റപ്പെടുത്തി.
' ഇത് രാഷ്ട്രീയ വിഷയമല്ല, ഈ വൈറസിനെ ഗൗരവമായി കാണേണ്ടതുണ്ട്. ഇത് നമ്മള്‍ക്കൊരു ഓര്‍മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.
രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശാസ്ത്രീയമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ബൈഡന് അമേരിക്കന്‍ ജനതയോട് പറഞ്ഞു. ആറടി ദൂരം വിട്ട് നിന്ന് ശാരീരിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും കൈകള്‍ കഴുകണമെന്നും ബൈഡന് ഓര്‍മിപ്പിച്ചു.
ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വേഗത്തില്‍ സുഖം പ്രാപിക്കണമെന്ന് താനും ഭാര്യ ജില് ബെഡനും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെഡന് മാസ്ക് ധരിക്കുന്നതിനെ കുറിച്ചും സാമൂഹികാകലം പാലിക്കുന്നതിനെ കുറിച്ചും നേരത്തെ ട്രംപ് പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."