ഇന്ദിരയെപ്പോലെ താനും സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ടേക്കാം -കെജ്രിവാള്
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെ താനും സുരക്ഷാ ഉദ്യാഗസ്ഥരാല് കൊല്ലപ്പെട്ടേക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രാദേശിക ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
' ഇന്ദിരഗാന്ധിയെപ്പോലെ സുരക്ഷാ ഉദ്യാഗസ്ഥരാല് താനും ഒരുദിവസം കൊല്ലപ്പെടും. ബിജെപി തന്റെ പിന്നാലെയുണ്ട്. തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന് ബിജെപിയെ എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. അദ്ദേഹത്തെ ഉപയോഗിച്ച് തന്നെ കൊലപ്പെടുത്തുമെന്നും' അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഡല്‍ഹിയില്‍ റോഡ് ഷോയ്ക്കിടെ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണമുണ്ടായിരുന്നു. സുരക്ഷാവലയം ഭേദിച്ചെത്തിയ അക്രമി
ഡല്‍ഹി മുഖ്യമന്ത്രിയുടെ മുഖത്തടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."