അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു തുടങ്ങി
ഇരിട്ടി: ഇരിട്ടി ടൗണിലെ റവന്യൂ ഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ നടത്തിയ കൈയേറ്റങ്ങള്‍ സ്വമേധയാ പൊളിച്ചുനീക്കാനുള്ള നടപടികള്‍ വ്യാപാരികള്‍ തുടങ്ങി.
സ്വയം പൊളിച്ചുനീക്കാന്‍ റവന്യു നഗരസഭ അധികൃതര്‍ നല്കിയ സമയപരിധി ഇന്ന് അവസാനിക്കുന്നതിനെ തുടര്ന്നാണ്ചില വ്യാപാരികള്‍ ഇന്നലെ തന്നെ കൈയേറ്റം സ്വയം പൊളിച്ചു നീക്കാന്‍ തയാറായത്.കെട്ടിട ഉടമകള്‍ കൈയേറി നിര്‍മിച്ച കെട്ടിടത്തില്‍ മാസവാടകയ്ക്ക് വ്യാപാരം നടത്തുന്ന ചിലവ്യാപാരികളാണ് തങ്ങളുടെ വാടക കെട്ടിടത്തിന്റെ കൈയേറ്റ ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ മുന്‍പോട്ടുവന്നത്.
എന്നാല്‍ റവന്യൂ ഭൂമി കൈയേറി നിര്‍മാണം നടത്തിയ വ്യക്തികളോ കെട്ടിട ഉടമകളാ ഇതുവരെയായി അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഇതുവരെ തയാറായിട്ടില്ല.
തലശ്ശേരി -വളവുപാറ കെ.എസ്.ടി.പി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇരിട്ടിയില്‍ പുതിയ പാലം വരുന്നതോടെ പട്ടണത്തിലെ റോഡിന്റെ അലൈന്‍മെന്റിലും കാര്യമായ മാറ്റങ്ങള്‍ വരും റോഡ് വികസനവും ടൗണ്‍ വികസനവും ഒരേ സമയം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ റവന്യൂ ഭൂമിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്
ഇതിനായി വ്യാപാരി സംഘടനകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കുകയും തുടര്‍ന്ന് ഭൂമി മുഴുവന്‍ റവന്യൂ- കെ.എസ്.ടി.പി അധികൃതരുടെ നേതൃത്വത്തില്‍ അളന്നു തിട്ടപെടുത്തുകയും ചെയ്തിരുന്നു.
കൈയേറ്റം സംബന്ധിച്ച് വ്യാപാരി സംഘടനകളേയും കെട്ടിട ഉടമകളയും ബോധ്യപ്പെടുത്തിയ ശേഷം പൊളിക്കാനുള്ള ഭാഗങ്ങള്‍ അളന്ന് അടയാളപ്പെടുത്തുകയും ചെയ്തു
കനത്ത മഴയും ഓണം ബക്രീദ് ആഘോഷങ്ങളും കാരണം ഇവ കഴിഞ്ഞു മതി പൊളിക്കല്‍ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സപ്തംബര്‍ ഏഴുവരെയായിരുന്നു കെട്ടിട ഉടമകള്‍ക്ക് സ്വമേധയാ പൊളിച്ച് മാറ്റാന്അധികൃതര് സമയപരിധി നല്‍കിയിരുന്നത്
ഈ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."