തൈക്കടപ്പുറം ബോട്ടുജെട്ടി നാശത്തിന്റെ വക്കില്‍
നീലേശ്വരം: ജില്ലയിലെതന്നെ ആദ്യത്തെ മത്സ്യബന്ധന കേന്ദ്രമായ തൈക്കടപ്പുറം ബോട്ട് ജെട്ടി നാശത്തിന്റെ വക്കില്‍ .1985ലാണ്് തൈകടപ്പുറം ബോട്ട് ജെട്ടി ഉദ്ഘാടനം ചെയ്തത്. ബോട്ട് ജെട്ടിയില്‍ അന്ന് ഉരു അടക്കം നിരവധി മത്സ്യ ബന്ധന ബോട്ടുകളാണ് അടുപ്പിച്ചിരുന്നത്.
അഴിത്തല പുലിമുട്ട് വളരെ അടുത്തായതിനാല്‍ ബോട്ടുകണ്ടണ്ടണ്ടള്‍ക്ക് പുലര്‍ച്ചെ കടലില്‍ പോകാനുണ്ടണ്ടണ്ടം മത്സ്യവുമായി തിരിച്ചുബോട്ട് ജെട്ടിയില്‍ എത്താനും വളരെ എളുപ്പമായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് മടക്കര തുറമുഖം നിലവില്‍ വന്നതോടെ മത്സ്യവുമായി വരുന്ന ബോട്ടുകളും തോണികളും മടക്കരയിലാണ് മത്സ്യം ഇറക്കുന്നത്.
മത്സ്യം ഇറക്കിയ ബോട്ടുകളും തോണികളും ഇപ്പോള്‍ പിടിച്ചുകെട്ടാന്‍ മാത്രമാണ് തൈക്കടപ്പുറം ബോട്ട് ജെട്ടി ഉപയോഗിക്കുന്നത്.അജാനൂര്‍ മുതലുള്ള ബോട്ടുകളും തോണികളും ഇപ്പോള്‍ തൈക്കടപ്പുറം ജെട്ടിയിലാണ് പിടിച്ചുകെട്ടുന്നത്. മടക്കര തുറമുഖത്ത് മണല്‍ത്തിട്ടയില്‍ തടഞ്ഞ് ബോട്ടുകള്‍ മറിയാതിരിക്കാന്‍ കൃത്രിമ ദ്വീപ് നിര്‍മിച്ചാണ് ബോട്ടുകള്‍ അടുപ്പിക്കുന്നത്. തിരിഞ്ഞുനോക്കാന്‍ ആളില്ലാത്തതിനാല്‍ തൈക്കടപ്പുറം ബോട്ട് ജെട്ടി കെട്ടിടവും നാശത്തിന്റെ വക്കിലാണ്. ഇക്കഴിഞ്ഞ മഴക്കാലത്തുണ്ടായ ശക്തമായ കാറ്റില്‍ കെട്ടിടത്തിന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ പാറിപ്പോയി. തൂണുകള്‍ തുരുമ്പെടുത്തു ഏതുനിമിഷവും തകരാറായ സ്ഥിതിയിലാണുള്ളത്.
ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗം ബോട്ട് ജെട്ടിയുടെ എസ്റ്റിമേറ്റ് എടുത്തുപോയതല്ലാതെ പിന്നെ ഈ ഭാഗത്തുതിരിഞ്ഞു നോക്കിയിട്ടുമില്ല.
ഇപ്പോള്‍ രാത്രികാലത്ത് മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ് തൈക്കടപ്പുറം ബോട്ടു ജെട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."