എസ്.കെ.എസ്.എസ്.എഫ് റമദാന്‍ കാംപയിന്‍ ജില്ലാതല ഉദ്ഘാടനം 20ന്
കാസര്‍കോട്: 'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമദാന്‍ കാംപയിന്റെ ജില്ലാതല ഉദ്ഘാടനം 20നു നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കാംപയിന്റെ ഭാഗമായി റമദാന്‍ പ്രഭാഷണം, റമദാന്‍ കിറ്റ് വിതരണം, സംസ്ഥാന കമ്മിറ്റിയുടെ സഹചാരി ഫണ്ട് ശേഖരണം, മൂന്നു കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ പഠന ക്ലാസുകള്‍ എന്നിവ വിപുലമായി നടത്തും. വരള്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന മേഖലകളില്‍ കുടിവെള്ളം വിതരണം നടത്താന്‍ സംഘടനാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബ്ദുല്‍ സലാം ഫൈസി, ബഷീര്‍ ദാരിമി, യുനുസ് തളങ്കര, സിദ്ദീഖ് ഫൈസി, ശരീഫ് നിസാമി, സിദ്ദീഖ് ബെളിഞ്ചം, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ശറഫുദ്ധീന്‍, മുഹമ്മദലി, മൊയ്തീന്‍ കുഞ്ഞി, ഫാറൂഖ് ദാരിമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."