HOME
DETAILS

വേളാപുരം-ചാല ബൈപാസ് അലൈന്‍മെന്റ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം'

  
backup
September 07 2018 | 07:09 AM

%e0%b4%b5%e0%b5%87%e0%b4%b3%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%9a%e0%b4%be%e0%b4%b2-%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b2%e0%b5%88%e0%b4%a8

കണ്ണൂര്‍: വേളാപുരം മുതല്‍ ചാല വരെയുള്ള ദേശീയപാത 66 ബൈപാസിന്റെ അലൈന്‍മെന്റ് ഇന്ത്യന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെന്ന് തുരുത്തി, കോട്ടക്കുന്ന്, വേളാപുരം, കല്ലുകെട്ടിച്ചിറ സംയുക്ത സമരസമിതി. കൂടുതല്‍ വളവുകളോടു കൂടിയ ദൈര്‍ഘ്യമേറിയ അലൈന്‍മെന്റില്‍ 108 ഓളം വീടുകള്‍, രണ്ട് ആരാധനാലയങ്ങള്‍ എന്നിവ നഷ്ടമാവും.
പരിസ്ഥിതിലോല പ്രദേശമായ പാപ്പിനിശ്ശേരി തുരുത്തില്‍ ആറു മീറ്ററോളം മണ്ണിട്ട് നികത്തി മതില്‍ കെട്ടുന്നതോടെ നീരൊഴുക്ക് നിലക്കും. കണ്ടല്‍ക്കാടുകളുടെ നശീകരണം തുടങ്ങി പ്രകൃതിയെ പ്രതികൂലമായി ബാധിക്കുന്നതാണ് നിലവിലെ അലൈന്‍മെന്റെന്നും സമരസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ബദല്‍ അലൈന്‍മെന്റാണ് സംയുക്ത സമരസമിതി കലക്ടര്‍ക്ക് സമര്‍പ്പിച്ചത്. ബദല്‍ അലൈന്‍മെന്റ് നിര്‍ദേശത്തില്‍ തുരുത്തിയിലും കല്ലുകെട്ടിച്ചിറയിലും ഒരു വീടുപോലും നഷ്ടപ്പെടില്ല.
നിലവിലെ അലൈന്‍മെന്റിനേക്കാള്‍ ഒരുകിലോമീറ്റര്‍ നീളം കുറവുള്ളതും വളവുകള്‍ കുറഞ്ഞതുമായ ബദല്‍ അലൈന്‍മെന്റില്‍ 52 വീടുകള്‍ക്കു മാത്രമാണ് നഷ്ടമുണ്ടാവുക.
അലൈന്‍മെന്റ് ശരിയാക്കുന്നതിനായി സംയുക്ത സമരസമിതി കലക്ടറേറ്റിന് മുന്നില്‍ പത്തുമുതല്‍ 13 വരെ ഉപവാസ സമരം നടത്തും. ഉപവാസത്തില്‍ ജില്ലയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ടീയ നേതാക്കള്‍ പങ്കെടുക്കുമെന്ന് സംഘാടകരായ കെ.കെ സുഹൈല്‍, നിഷില്‍ കുമാര്‍, എന്‍.എം കോയ, രാജന്‍, നജീബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  12 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago