HOME
DETAILS

കേന്ദ്രഫണ്ട് വഴി ഉത്തരമലബാര്‍ കുതിപ്പിന്

  
backup
September 07 2018 | 07:09 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%ae%e0%b4%b2

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി മലബാര്‍ ക്രൂ യിസ് ടൂറിസം പദ്ധതിക്ക് 80.37 കോടി രൂപ കേന്ദ്രടൂറിസം മന്ത്രാലയം അനുവദിച്ചതോടെ ഉത്തര മലബാറിന്റെ ടൂറിസം വികസനത്തിനൊപ്പം വിവിധ മേഖലകളിലെ ആയിരങ്ങള്‍ക്കു തൊഴില്‍സ്ഥിരതക്കും വഴിയൊരുങ്ങും. മയ്യഴിപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കി വിനോദ സഞ്ചാര സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയാണ് മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കുപ്പം പുഴകളിലൂടെ വിവിധ പ്രദേശങ്ങളിലായി മൂന്നു ജലയാത്രകളാണു പദ്ധതിയുടെ ഭാഗമായിവരുന്നത്. വളപട്ടണം മുതല്‍ മുനമ്പ് കടവ് വരെ 40 കിലോമീറ്റര്‍, മലബാര്‍ പാചക രീതി പ്രമേയമാക്കിയ മുത്തപ്പന്‍ ക്രൂയിസ്, വളപട്ടണം മുതല്‍ പഴയങ്ങാടി വരെ തെയ്യം പ്രമേയമാക്കിയുള്ള ക്രൂയിസ്, കുപ്പം പുഴയില്‍ പഴയങ്ങാടി മുതല്‍ കുപ്പം വരെ കണ്ടല്‍ക്കാട് ജലയാത്ര എന്നിവയാണു പദ്ധതിക്ക് കീഴില്‍വരുന്നത്. പാസഞ്ചര്‍ ടെര്‍മിനലുകള്‍, ബോട്ട് ടെര്‍മിനലുകള്‍, ബോട്ട്‌ജെട്ടികള്‍, വള്ളംകളി കാണാനുള്ള ഗാലറി, റസ്റ്റോറന്റുകള്‍, ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍, ബയോ ടോയ്‌ലറ്റുകള്‍, കുടിവെള്ള സൗകര്യങ്ങള്‍, നാടന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍, കരകൗശല സ്റ്റാളുകള്‍, സൈക്കിള്‍ ട്രാക്കുകള്‍, സോളാര്‍ വിളക്കുകള്‍, സി.സി ടി.വി തുടങ്ങിയ സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
സംസ്ഥാന ടൂറിസം വകുപ്പ് മുന്‍െൈകയെടുത്ത് കേന്ദ്രസര്‍ക്കാരിന് നല്‍കിയ പ്രൊജക്ട് പ്രൊപ്പോസല്‍ കേന്ദ്രടൂറിസം വകുപ്പിന്റെ പരിഗണനയിലായിരുന്നു. ഈവിഷയം ലോക്‌സഭയില്‍ ഉന്നയിച്ചപ്പോള്‍ പദ്ധതിക്ക് ഉടന്‍ അംഗീകാരം നല്‍കുമെന്നു കേന്ദ്രടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പി.കെ ശ്രീമതി എം.പിയെ അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  12 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  32 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  40 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago