HOME
DETAILS

ശരീരം അടയ്ക്കലും തുറക്കലും വ്യക്തിപരമായ നിര്‍ണയമാണ്

  
backup
May 18 2019 | 17:05 PM

todays-article-about-niqab-19-05-2019

സ്വാതന്ത്ര്യവും സമത്വവും മുദ്രാവാക്യമാക്കിയ ആധുനികകാലത്ത് ഏറ്റവും വലിയ സംവാദവിഷയമായിരിക്കുകയാണു നിഖാബ്. നിഖാബിനെയും ഹിജാബിനെയും മനസ്സിലാക്കണമെങ്കില്‍ ഇസ്‌ലാമിന്റെ സ്ത്രീപക്ഷ വായനയെക്കുറിച്ച് അറിയണം. കുടുംബത്തെയും സമൂഹത്തെയും താങ്ങിനിര്‍ത്തുന്ന അടിത്തറയെന്ന നിലയില്‍ ഇസ്‌ലാമില്‍ സ്ത്രീ ബഹുമാനിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
കുടുംബത്തോടും സമൂഹത്തോടുമുള്ള കടപ്പാട്, ത്യാഗം, വിജ്ഞാനം, വിശ്വാസം, ധിഷണ, സേവനം തുടങ്ങിയവ കൊണ്ടൊക്കെ സ്ത്രീ പ്രസക്തയാണ്. സമൂഹത്തിന്റെ പുരോഗതിക്കും സുസ്ഥിരതയ്ക്കും ഭാര്യയും മകളും ഉമ്മയുമായി സ്ത്രീ നിര്‍വഹിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ ഏറെയാണ്.
ഹിജാബും നിഖാബും ഇസ്‌ലാമിക സാമൂഹികവ്യവസ്ഥയില്‍ പ്രധാനമാണ്. ആണിനും പെണ്ണിനും ഔന്നത്യവും മഹത്വവും ഉറപ്പിച്ചുനിര്‍ത്താന്‍ അത് അടിസ്ഥാനമായി നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. അതു സ്ത്രീക്കു സുരക്ഷിതത്വവും സംരക്ഷണവും നല്‍കുന്നു.
ഖുര്‍ആനില്‍ സൂറത്തുന്നൂറില്‍ പുരുഷനോട് അവന്റെ നോട്ടങ്ങളെ താഴ്ത്താനും ചാരിത്ര്യം സംരക്ഷിക്കാനും കല്‍പ്പിക്കപ്പെടുന്നു. സ്ത്രീയോടും അവളുടെ നോട്ടങ്ങളെ താഴ്ത്താനും ചാരിത്ര്യം സംരക്ഷിക്കാനും കല്‍പ്പിച്ചിട്ടുണ്ട്.
പിന്നീടുള്ള നിര്‍ദേശങ്ങളില്‍ ശരീരം പൂര്‍ണമായും മറയുന്ന വസ്ത്രത്തെക്കുറിച്ചു പ്രതിപാദിക്കപ്പെടുന്നു. വിശ്വാസിനികളോടു നോട്ടങ്ങളെ താഴ്ത്താനും സ്വകാര്യഭാഗങ്ങളെ സംരക്ഷിക്കാനും തുറന്നുകാണിക്കല്‍ അനിവാര്യമല്ലാത്ത ശരീരഭാഗങ്ങളെ മറച്ചുപിടിക്കാനും(കൈ, കണ്ണ് പോലുള്ള) ശരീരം പൂര്‍ണമായും മറയുന്ന വസ്ത്രം ധരിക്കാനും നിര്‍ദേശിക്കുന്നു.
ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ ചികിത്സയ്ക്കും സാമൂഹിക, സാമ്പത്തിക കാര്യങ്ങള്‍ക്കും സ്ത്രീകള്‍ പുറത്തു പോകാറുണ്ടായിരുന്നു. ഇസ്‌ലാം അതു തടഞ്ഞിരുന്നല്ല. അവര്‍ അപ്പോഴൊക്കെ പൂര്‍ണമായും വസ്ത്രം ധരിക്കാറുണ്ടായിരുന്നു. അവളുടെ മാന്യത സംരക്ഷിക്കുകയും അവള്‍ അക്രമിക്കപ്പെടാതിരിക്കുകയും ചെയ്യുകയെന്നതായിരുന്നു ലക്ഷ്യം.
സ്ത്രീയും പുരുഷനും കൂടിക്കലരുന്നത് ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. അവിഹിതബന്ധം തടയാനും കുടുംബം സുരക്ഷിതമാക്കാനും വേണ്ടിയാണിത്.
വിവാഹമോചനവും വേര്‍പിരിയലും സാമൂഹികവ്യവസ്ഥിതിയില്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. വ്യഭിചാരവും വിവാഹേതരബന്ധവും സാമൂഹികഘടനയ്ക്കു വിഘാതം സൃഷ്ടിക്കുകയും കുടുംബ വ്യവസ്ഥ ദുര്‍ബലമാക്കുകയും ചെയ്യും. പ്രശ്‌നങ്ങളെ മുളയിലേ നുള്ളാന്‍ വേണ്ടി പുരുഷനും സ്ത്രീക്കും ധാര്‍മികനിയമങ്ങള്‍ ഉണ്ടായിരിക്കല്‍ അനിവാര്യമാണ്.
ഹിജാബ് സ്ത്രീയുടെ ബുദ്ധിയെയോ മനസ്സിനെയോ അല്ല, സൗന്ദര്യത്തെയാണു മറയ്ക്കുന്നത്. ഹിജാബ് ധരിച്ച സ്ത്രീകള്‍ വൈദ്യശാസ്ത്രത്തിലും ഫാര്‍മസിയിലും എന്‍ജിനീയറിങ്ങിലും കംപ്യൂട്ടര്‍ സയന്‍സിലും ടെക്‌നോളജിയിലും മാനുഷിക വിഭവ വികസനത്തിലും ഉന്നതവിദ്യാഭ്യാസം നേടുന്നുണ്ട്.
എല്ലാ മതത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഹിജാബ് നല്‍കുന്ന സുരക്ഷിതത്വവും സംരക്ഷണവും സ്ത്രീകളെ അതിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്.
ശരീരം പ്രദര്‍ശനവസ്തുവാക്കാന്‍ സ്ത്രീക്ക് അവകാശം നല്‍കുന്ന കാലത്ത് സൗന്ദര്യവും ശരീരവും സംരക്ഷിക്കാനുള്ള മുസ്‌ലിം സ്ത്രീയുടെ അവകാശം തടയുന്നത് നീതിനിഷേധമാണ്. എന്തു വേഷം ധരിക്കണമെന്നത് വ്യക്തിപരമായ നിര്‍ണയമാണ്. ഇസ്‌ലാം അതിനെ അടിച്ചേല്‍പ്പിക്കുന്നില്ല. ഹിജാബും നിഖാബും ധരിക്കാത്ത ഒരുപാടു മുസ്‌ലിം സ്ത്രീകള്‍ വ്യത്യസ്തമായ മേഖലകളിലുണ്ട്.
അവരെ ഇസ്‌ലാം ഭീഷണിപ്പെടുത്തുന്നില്ല. ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കല്‍ വ്യക്ത്യാധിഷ്ഠിതമാണ്. സമ്മര്‍ദം വഴി അടിച്ചേല്‍പ്പിച്ചല്ല നടപ്പാക്കേണ്ടത്. ഉയര്‍ന്ന ജീവിത മാര്‍ഗവും വിദ്യാഭ്യാസവും നേടുന്നവര്‍ക്ക് അതു സ്ത്രീശാക്തീകരണത്തിനുള്ള മാര്‍ഗമാണ്.
ദേശീയ സുരക്ഷാസംബന്ധിയായ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍, മുഖം തിരിച്ചറിയേണ്ടത് അനിവാര്യമാകുമ്പോള്‍, സ്ത്രീകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി സഹകരിക്കുക തന്നെ ചെയ്യും. പാശ്ചാത്യലോകത്തെ ഇസ്‌ലാമോഫോബിയ കേരളസമൂഹത്തിലേയ്ക്കു പ്രവേശിക്കാനും രാജ്യത്തിന്റെ സൗന്ദര്യത്തിനു കേടുപാടുണ്ടാക്കാനും അനുവദിക്കരുത്. കാലാതീതമായി ദുപ്പട്ടയും പര്‍ദയും ഒക്കെ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമാണ്.

(അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വനിതാവിഭാഗം ഓര്‍ഗനൈസറാണു ലേഖിക)

വിവര്‍ത്തനം: അബ്ദുല്‍ അസീസ്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  5 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  6 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  10 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago