കാലവര്‍ഷം: റബര്‍ കര്‍ഷകര്‍ക്ക് 50 ശതമാനം ഉല്‍പാദന നഷ്ടം
കല്‍പ്പറ്റ: റെയിന്‍ ഗാര്‍ഡിംഗ് നടത്തിയ തോട്ടങ്ങളിലും കാലവര്‍ഷത്തില്‍ ടാപ്പിംഗ് നടത്താന്‍ കഴിയാതിരുന്നതുമൂലം ജില്ലയിലെ റബര്‍ കര്‍ഷകര്‍ക്കുണ്ടായതു കനത്ത നഷ്ടം. മൂന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 50 ശതമാനം ഉത്പാദന നഷ്ടം ഉണ്ടായതായി വിളമ്പുകണ്ടം റബര്‍ ഉത്പാദക സഹകരണ സംഘം വിലയിരുത്തി.
തുടര്‍ച്ചയായി പെയ്ത മഴ മൂലം 85 ശതമാനം തോട്ടങ്ങളിലും റബറിലെ ഇലകള്‍ കൊഴിഞ്ഞു. എന്നിരിക്കെ വരും മാസങ്ങളിലും ഉത്പാദനം കുറയും. 2,000 ഹെക്ടറിലാണ് ജില്ലയില്‍ റബര്‍ കൃഷി. ഇതില്‍ ഏകദേശം 250 ഹെക്ടര്‍ തോട്ടം ഒരു മാസത്തോളം വെള്ളത്തിനടിയിലായി.
കാറ്റിലും മഴയിലും 1500ലധികം റബര്‍മരങ്ങള്‍ ഒടിഞ്ഞുനശിച്ചു. റബര്‍ കര്‍ഷകരെ പ്രതിസന്ധിയില്‍നിന്നു കരകയറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു സംഘം ആവശ്യപ്പെട്ടു. കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്ന ആവശ്യവും ഉന്നയിച്ചു.
ജോയി മീനങ്ങാടി അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് വിളമ്പുകണ്ടം, ഡൊമനിക് പടിഞ്ഞാറത്തറ, ജോഷി അഞ്ചുകുന്ന്, ജോസഫ് കാട്ടിമൂല, അഡ്വ. ജോഷി ചേരിയംകൊല്ലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."