മാഹിയില്‍ ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി
മാഹി: മാഹിയില്‍ ബൈക്ക് യാത്രികര്‍ക്ക് മെയ് ഒന്നു മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ പൊലിസ് പരിശോധന കര്‍ശനമാക്കി. ഇന്നലെ പള്ളൂര്‍ എസ്.ഐ ജയ്ഗുരുദേവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഇരുചക്രവാഹനങ്ങള്‍ പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തു.
നേരത്തെ കേരളത്തില്‍ ഉള്‍പ്പെടെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയപ്പോഴും മാഹിയില്‍ ഇതേവരെ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമായിരുന്നില്ല. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ കൗമാരക്കാര്‍ ഹെല്‍മറ്റ് ധരിക്കാതെ വ്യാപകമായി ബൈക്കുകള്‍ ഉപയോഗിക്കുന്നത് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനകം നിരവധി പേര് അപകടത്തില്‍പ്പെടുകയും ചെയ്ത പശ്ചായത്തിലാണ് പൊലിസിന്റെ നീക്കം കര്‍ശനമാക്കിയത്.
ഇന്നലെ പള്ളൂരില്‍ മാത്രമായിരുന്നു പരിശോധന നടന്നത്. അടുത്ത ദിവസം മുതല്‍ മാഹിയുടെ വിവിധ മേഖലകളില്‍ ഹെല്‍മറ്റ് പരിശോധന നിര്‍ബന്ധമാക്കാനാണ് പൊലിസിനു ലഭിച്ച നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."