HOME
DETAILS
MAL
കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കി പനങ്ങാട് പഞ്ചായത്ത് വികസന സെമിനാര്‍
backup
July 23 2016 | 23:07 PM
കിനാലൂര്‍: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കി പനങ്ങാട് ഗ്രാമപഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ നടത്തി. മൂന്നു കോടി 86 ലക്ഷം രൂപയാണു പദ്ധതി വിഹിതത്തിനു പ്രതീക്ഷിക്കുന്നത്.
സെമിനാര്‍ പുരുഷന് കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് പി.സി പുഷ്പ കരടു പദ്ധതിരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ കരടു പദ്ധതിരേഖ പ്രകാശനം ചെയ്തു. ഇസ്മാഈല്‍ കുറുമ്പൊയില്‍, കെ. അബ്ദുല്‍ റഹീം, നജീബ് കാന്തപുരം, പി. ഉസ്മാന്, അഹമ്മദ് കോയ മാസ്റ്റര്‍, എന്‍.പി ബാബു, കോട്ടയില്‍ മുഹമ്മദ്, എല്‍.വി വിലാസിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."