HOME
DETAILS
MAL
ബിഹാര്‍: റാബ്റി ദേവിയുടെ വസതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു
backup
May 18 2019 | 19:05 PM
പട്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വസതിയില്‍ നിയോഗിച്ച സി.ആര്.പി.എഫ് ജവാന് സ്വയം വെടിവച്ച് മരിച്ചു. സി.ആര്.പി.എഫ് 122 ബറ്റാലിയനിലെ കര്‍ണാടക സ്വദേശിയായ ഗിരിയപ്പ കിരസൂര് (29) ആണ് അതീവ സുരക്ഷയുടെ സെര്‍കുലര്‍ റോഡിലെ ബംഗ്ലാവില്‍ വെള്ളിയാഴ്ച ആത്മഹത്യ ചെയ്തതെന്ന് പൊലിസ് സുപ്രണ്ട് എ.കെ പ്രഭാകര്‍ പറഞ്ഞു. ജവാന്റെ മൃതദേഹം സ്വദേശമായ ബഗല്‍കോട്ടിലേക്ക് കൊണ്ടുപോയി. ആത്മഹത്യക്ക് കാരണം ഭാര്യയുമായുള്ള തര്‍ക്കമാണെന്ന് പൊലിസ് സുപ്രണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."