HOME
DETAILS

'ഹത്രാസില്‍ നേതാക്കളെ തടയുന്നത് പോലീസ് വേഷധാരികളായ ആർ എസ് എസ് കാരെന്ന്' കൊടിക്കുന്നിൽ സുരേഷ് എം. പി

  
backup
October 03 2020 | 21:10 PM

hathras-rss

മനാമ : ഹത്രാസിൽ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിനെതിരെ പ്രതികരിക്കാനും കുടുംബത്തെ കണ്ട് ആശ്വസിപ്പിക്കാനും എത്തിയ രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും തടയുകയും, ആക്രമിക്കുകയും ചെയ്തത് പോലീസ് വേഷധാരികളായ ആർ എസ് എസ് കാരാണെന്ന് കെ പി സി സി വർക്കിങ് പ്രസിഡന്റ്‌ കൊടിക്കുന്നിൽ സുരേഷ് എം. പി ആരോപിച്ചു.


ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.


രാജ്യത്ത് ദളിത് കളെയും ആദിവാസികളെയും ന്യുനപക്ഷങ്ങളെയും ഇല്ലായ്‌മ ചെയ്യാനാണ് സംഘ് പരിവാര്‍ ശ്രമിക്കുന്നത്. അതിനെതിരെ പ്രതികരിക്കുന്നവരെയെല്ലാം അവര്‍ ആക്രമിക്കുകയാണ്. ഈ സംഘപരിവാരില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നത് വരെ വിശ്രമമില്ലെന്ന് നാം പ്രതിജ്ഞയെടുത്ത് മുന്നോട്ട് പോകണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു.


ലോകത്ത് ഗാന്ധിയൻ ദർശങ്ങൾക്ക് പ്രസക്തി വർധിക്കുന്ന സമയത്ത് ഇന്ത്യയിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണമാണ് നടക്കുന്നത്.


അഹിംസയിലും, സത്യത്തിലും അടിയുറച്ചു നിന്ന് കൊണ്ട് നടത്തിയ സഹന സമരത്തിലൂടെയാണ് മഹാത്മാഗാന്ധി എല്ലാ വിജയങ്ങളും നേടിയെടുത്തത്. പാവപ്പെട്ടവർക്ക് വേണ്ടി, കൃഷിക്കാർക്ക് വേണ്ടി, ഹരിജനങ്ങൾക്ക് വേണ്ടി, ന്യുനപക്ഷങ്ങൾക്ക് ഒക്കെ വേണ്ടി ആയിരുന്നു മഹാത്മജി സമരം നടത്തിയത്. നൂറ്റാണ്ടുകളായി അവശത അനുഭവിച്ചു പോന്ന ആളുകളെ ദൈവത്തിന്റെ സ്വന്തം ജനം എന്ന നിലയിൽ ഹരിജനങ്ങൾ എന്ന് വിളിച്ചത് മഹാത്മാ ഗാന്ധി ആയിരുന്നു. ഇന്ന് രാജ്യത്ത്, പ്രത്യേകിച്ച് സംഘപരിവാർ സംഘടനകൾ ഭരിക്കുന്ന ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിൽ ദളിത് വിഭാഗക്കാർ അനുഭവിക്കുന്ന കഷ്ടതകൾ നാം കാണുന്നതാണെന്നും ഇതിന് അറുതി വരുത്തണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.


രാജ്യത്ത് ന്യുനപക്ഷങ്ങളുടെ അവകാശങ്ങൾ കവരുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ ഒക്കെ സംഘപരിവാര്‍ തങ്ങളുടെ അജണ്ടയുടെ ഭാഗമായി പാസ്സാക്കുന്നു.
നിയമ നിർമ്മാണ സഭകളെ നോക്ക് കുത്തികളാക്കി നിർത്തി നിയമങ്ങൾ പാസ്സാക്കി എടുക്കുന്നു. കർഷക വിരുദ്ധ ബില്ലുകൾ, തൊഴിലാളി വിരുദ്ധ ബില്ലുകൾ ചർച്ച നടത്താതെ പാസ്സാക്കുന്നു.


ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മുപ്പത്തിരണ്ട് കോടി ജനങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവർക്ക് ആവശ്യമുള്ള ഭക്ഷണമൊ, കുടിവെള്ളമോ, റോഡുകളോ,ആരോഗ്യ പരിപാലന കേന്ദ്രങ്ങളോ, തൊഴിൽശാലകളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഒന്നും രാജ്യത്ത് ഉണ്ടായിരുന്നില്ല. ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള കോൺഗ്രസ്‌ പ്രധാനമന്ത്രിമാർ അറുപതു വർഷത്തെ ഭരണത്തിലൂടെ, നൂറ്റിനല്പത് കോടി ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ
നേടി തന്നതാണെന്ന കാര്യങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. -അദ്ധേഹം പറഞ്ഞു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം സ്വാഗതവും, ബോബി പാറയിൽ നന്ദിയും രേഖപ്പെടുത്തി. ഒഐസിസി നേതാക്കളായ ലത്തീഫ് ആയംചേരി, രവി കണ്ണൂർ, ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, രവി സോള, മനു മാത്യു, ജോയ് എം ഡി, ഷാജി തങ്കച്ചൻ, ഇബ്രാഹിം അദ്ഹം, ചെമ്പൻ ജലാൽ, നസിം തൊടിയൂർ, ജി ശങ്കരപിള്ള, എബ്രഹാം സാമുവേൽ, ജമാൽ കുറ്റികാട്ടിൽ, ജെസ്റ്റിൻ ജേക്കബ്, ഫിറോസ് അറഫ, സുധീപ് ജോസഫ്, സൽമാനുൽ ഫാരിസ്, ബിജേഷ് ബാലൻ, ദിലീപ്, ജലീൽ മുല്ലപ്പള്ളി, ബാനർജി ഗോപിനാഥൻ നായർ, ബ്രൈറ്റ് രാജൻ, വിത്സൻ, സാമുവേൽ മാത്യു, നെൽസൺ വർഗീസ്, ഷെരിഫ് ബംഗ്ലാവിൽ എന്നിവർ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago