ഹനാന് വാഹനാപകടത്തില്‍പെട്ട സംഭവം: സെല്‍ഫി വിവാദം അടിസ്ഥാന രഹിതമെന്ന് ഡ്രൈവര്‍
കൊടുങ്ങല്ലൂര്‍: പഠനത്തിനായി മത്സ്യക്കച്ചവടം നടത്തി ശ്രദ്ധേയയായ വിദ്യാര്‍ഥിനി ഹനാന് വാഹനാപകടത്തില്‍ പരുക്കേറ്റതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സെല്‍ഫി വിവാദം അടിസ്ഥാന രഹിതമാണെന്ന് ഹനാന്റെ ഡ്രൈവര്‍ ജിതേഷ് കുമാര്‍.
ആശുപത്രിയില്‍ നിന്നും രാജേഷ് രാമന് എന്ന യുവാവ് സാമൂഹ്യ മാധ്യമത്തിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടത് ഹനാന്റെ അറിവോടെയാണെന്ന് ജിതേഷ്കുമാര്‍ വ്യക്തമാക്കി. രാജേഷ് രാമനും സുഹൃത്തും ആശുപത്രിയില്‍ ഹനാന് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തതായും ജിതേഷ് കുമാര്‍ പറഞ്ഞു. ഇവര്‍ ഐസിയുവില്‍ കയറിയല്ല ദൃശ്യം പകര്‍ത്തിയതെന്നും അത്യാഹിത വിഭാഗത്തിലായിരുന്നു ഹനാനെന്നും ഇയാള്‍ വെളിപ്പെടുത്തി. വാഹനാപകടത്തില്‍ പരുക്കേറ്റ ഹനാനെ ആദ്യം പ്രവേശിപ്പിച്ച കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ ഐ.സി.യുവില്‍ കയറി യുവാവ് ലൈവ് നടത്തിയതായി അടിസ്ഥാനരഹിതമായ പ്രചരണം ഉണ്ടായ സാഹചര്യത്തിലാണ് ഹനാന്റെ ഡ്രൈവര്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."