ഹോട്ടലില്‍ നിന്ന് പുകയില ഉല്പന്നങ്ങള് പിടികൂടി
കോഴിക്കോട്: മുണ്ടിക്കല്‍താഴം-കോട്ടാംപറമ്പ് റോഡിലെ ബിന്ദു ഹോട്ടലില്‍ നിന്നു പുകയില ഉല്പന്നങ്ങള് പിടികൂടി. കോര്പറേഷന് ആരോഗ്യവിഭാഗവും മെഡിക്കല്‍ കോളജ് പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണു രഹസ്യമായ നിലയില്‍ സൂക്ഷിച്ച പുകയില ഉല്പന്നങ്ങള് കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു പരിശോധന. പകര്ച്ചവ്യാധിക്കിടയാക്കും വിധം വൃത്തിഹീനമായ രീതിയിലാണു കട പ്രവര്‍ത്തിച്ചിരുന്നതെന്നും ആരോഗ്യവിഭാഗം കണ്ടെത്തി. ലൈസന്‍സ് നിബന്ധനകള്‍ക്കു വിരുദ്ധമായി പുകയില ഉല്പന്നങ്ങള് സൂക്ഷിച്ചതിനും മതിയായ ശുചിത്വം പാലിക്കാത്തതിനും ഹോട്ടല്‍ അടപ്പിച്ചു. സമീപത്തെ മറ്റുകടകളിലും പരിശോധന നടന്നു.
കോട്ടാംപറമ്പ് റോഡിലെ സി.ടി.എ ചിക്കന്‍സ്റ്റാളില്‍ ശുചിത്വവുമായി ബന്ധപ്പെട്ട വീഴ്ചകള്‍ കണ്ടെത്തി. ഈ ന്യൂനതകള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് നോട്ടിസ് നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. പ്രമോദ്, ജെ.എച്ച്.ഐ റെജി തോമസ്, മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുല്ല എന്നിവരാണു പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."