HOME
DETAILS

രാഷ്ട്രപിതാവിന് ആദരവുമായി ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ സാമൂഹ്യ ശാസ്ത്ര ദിനം

  
backup
October 03 2020 | 21:10 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%a6%e0%b4%b0%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be

മനാമ: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക്  ആദരവുമായി ഇന്ത്യന്‍ സ്കൂളില്‍  സാമൂഹിക ശാസ്ത്ര ദിനം ആഘോഷിച്ചു.  സി.ബി.എസ്.ഇ ശുപാർശ ചെയ്ത ഗാന്ധി അനുസ്മരണ   പ്രവർത്തനങ്ങളുടെ പര്യവസാനമായിരുന്നു പരിപാടികള്‍.  അനുസ്മരണത്തിന്റെ ഭാഗമായി,  കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത്  നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ നിന്ന് ഉചിതമായ രീതിയിൽ അനുസ്മരണ പരിപാടികള്‍ ഓണ്‍ലൈനില്‍ അവതരിപ്പിച്ചു.
ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളായ സത്യം, അഹിംസ, സ്നേഹം എന്നിവ  സമൂഹത്തിൽ ഐക്യവും തുല്യതയും കൊണ്ടുവന്നു ലോകക്ഷേമത്തിന് വഴിയൊരുക്കുമെന്ന് ഇന്ത്യന്‍ സ്കൂള്‍  ചെയർമാൻ പ്രിൻസ് എസ് നടരാജൻ  തന്റെ സന്ദേശത്തിൽ പറഞ്ഞു.  
സത്യത്തിന്റെയും അഹിംസയുടെയും തത്വങ്ങൾക്ക് അനുസൃതമായി വ്യക്തികളെയും സമൂഹത്തെയും ഒരേസമയം പരിവർത്തനം ചെയ്യുകയായിരുന്നു ഗാന്ധിയൻ തത്ത്വചിന്തയുടെ ലക്ഷ്യമെന്നു  ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു.
ജീവിത കേന്ദ്രീകൃതവും ശിശു കേന്ദ്രീകൃതവുമായ വിദ്യാഭ്യാസത്തിൽ മഹാത്മാ ഗാന്ധി  വിശ്വസിച്ചിരുന്നതായി ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍  വി. ആര്‍ പളനിസ്വമി  പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ അനിവാര്യ ലക്ഷ്യങ്ങളിലൊന്ന് ധാർമ്മികവികസനം അല്ലെങ്കിൽ സ്വഭാവവികസനമാണെന്നും മഹാത്മാ ഗാന്ധി വിശ്വസിച്ചതായി  ഇന്ത്യന്‍ സ്കൂള്‍ റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ പറഞ്ഞു.
പ്രധാന അധ്യാപകരായ ജോസ് തോമസും (IX-X) പാർവതി ദേവദാസും (VI-VIII)  ഗാന്ധി ജയന്തി ദിനം   സത്യം, അഹിംസ, ഐക്യം, ധാർമ്മികത, ലാളിത്യം എന്നിവയുടെ മൂല്യങ്ങൾ എല്ലാവർക്കുമായി പുനർനിർമിക്കാനുള്ള ഒരു അവസരമാണെന്നുള്ള  സന്ദേശങ്ങൾ നൽകി.  
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച്  പോസ്റ്റർ നിർമ്മാണം, ഗാന്ധിയൻ ചിന്തകളുടെ പ്രസക്തിയെക്കുറിച്ചുള്ള ഉപന്യാസ രചന തുടങ്ങിയവ  നടന്നു.   വിദ്യാർത്ഥികൾ പ്രസംഗങ്ങൾ, കവിതകൾ, ദേശസ്നേഹ ഗാനങ്ങൾ, പവർപോയിന്റ് അവതരണങ്ങൾ എന്നിവ അവതരിപ്പിച്ചു. സോഷ്യൽ സയൻസ് അധ്യാപകരുടെ മാർഗ്ഗനിർദ്ദേശത്തിലാണ് വിദ്യാർത്ഥികൾ മുഴുവൻ പരിപാടികളും നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  34 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago