സംഘാടക സമിതി രൂപീകരിച്ചു
പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷം പെരുങ്കളിയാട്ടം നടക്കും. 2018 ഫെബ്രുവരി ആറ് മുതല്‍ ഒന്‍പത് വരെയാണ് പെരുങ്കളിയാട്ടം.
സംഘാടക സമിതി രൂപീകരണം ക്ഷേത്രപരിസരത്ത് സി. കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ പി. വി. കുഞ്ഞപ്പന്, വി. ബാലന്, നഗരസഭാംഗങ്ങളായ ടി വി രജിത, പോത്തേരകൃഷ്ണന്‍, ധനത സുനില്‍ കുമാര്‍, വി.പി സതീശന്, എം.കെ ഷമീമ, വി നന്ദകുമാര്‍,എ.കെ ശ്രീജ, കെ. സി. സ്മിത, കെ. പി. ഷിനി, ക്ഷേത്രം മുഖ്യകോയ്മ എ.കെ. ഉണ്ണികൃഷ്ണന്, കോയ്മമാര്‍ സംസാരിച്ചു. ഭാരവാഹികള്‍:വി. നാരായണന് (ജന: കണ്), ഇ. കെ. പൊതുവാള് (ചെയര്‍), പോത്തേര കൃഷ്ണന് (വര്‍ക്കിങ് ചെയര്‍), ടി. വി. പ്രഭാകരന് (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."