വൈസ് അഡ്മിറലിന്റെ പരാതി പ്രതിരോധ മന്ത്രാലയം തള്ളി
ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവിയുടെ അടുത്ത തലവനായി വൈസ് അഡ്മിറല്‍ കരംഭീര്‍ സിങ്ങിനെ നിയോഗിച്ചതിനെതിരേ വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ നല്കിയ ഹരജി നേവി പ്രതിരോധ മന്ത്രാലയം തള്ളി.
തന്റെ സീനിയോറിറ്റി പരിഗണിക്കാതെയാണ് കരംഭീര്‍ സിങ്ങിന്റെ നിയമനമെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ബിമല്‍ വര്‍മ ഹരജി നല്‍കിയത്. നാവിക തലവന്റെ നിയമനത്തില്‍ സീനിയോറിറ്റി പ്രധാന മാദണ്ഡമാണെങ്കിലും അതു മാത്രമല്ല യോഗ്യതയെന്നും പ്രതിരോധ മന്ത്രാലയ സെക്രട്ടറി റിച്ച മിഷ്റ പറഞ്ഞു.
ഏപ്രില്‍ പത്തിന് വൈസ് അഡ്മിറല്‍ നല്കിയ പരാതി കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചതിന് ശേഷമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
കരംഭീര്‍ സിങ്ങിനെ നാവിക സേനയുടെ അടുത്ത തലവനായി നിയോഗിച്ച നടപടിക്കെതിരേ അന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയായ ബിമല്‍ വര്‍മ നാവിക സേനയുടെ ട്രൈബ്യൂണിലാണ് പരാതി നല്‍കിയത്. കഴിഞ്ഞ മാസമാണ് പുതിയ നാവിക സേന തലവനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. നിലവിലെ നാവിക സേന തലവന്‍ അഡ്മിറല്‍ സുനില്‍ ലന്‍ബ ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."