ആല്‍വാര്‍ പീഡനം: അഞ്ച് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു
ജെയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ ദലിത് പെണ്‍കുട്ടിയെ കുട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പ്രതികളാക്കി പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുന്നില്ലെന്ന ആരോപണം ശക്തമായിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
എപ്രില്‍ 26ന് ഭര്‍ത്താവിന്റെ മുന്പില് വച്ച് പെണ്‍കുട്ടിയെ അഞ്ച് പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയും ഭര്‍ത്താവും ആല്‍വാറിലേക്ക് മോട്ടോര്‍ സൈക്കിളില്‍ വരുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തില്‍ ആറ് പേരുണ്ടായിരുന്നു. ആറാമത്തെയാള്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക്വച്ചതിനെ തുടര്‍ന്ന് വ്യാപകമായ രീതിയില്‍ പ്രചരിക്കിപ്പെട്ടിരുന്നു.ഇന്ദര്‍രാജ് ഗുജാര്‍, അശോക് ഗുജാര്‍, ചോട്ടലാല് ഗുജാര്‍, ഹന്‍സരാജ് ഗുജാര്‍, മഹേജ്രാജ് ഗുജാര്‍ എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. മുകേഷ് ഗുജാറാണ് പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഐ.ടി നിയമം അനുസരിച്ച് ഇയാളെയും പിടികൂടിയിട്ടുണ്ട്.
രാജസ്ഥാനില്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ജോധ്പൂര്‍ ഹൈക്കോടതി വെള്ളിയാഴ്ച നോട്ടിസ് അയച്ചിരുന്നു. ഭരത്പൂരിലും ഝാല്വാറിലും നടന്ന രണ്ട് സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് ജസ്റ്റിസുമാരായ സന്ദീപ് മേത്തയും വിനീത് മാഥൂരും നോട്ടിസ് അയച്ചിട്ടുള്ളത്.ഈ വര്‍ഷം ഏപ്രില്‍ വരെ രാജസ്ഥാനില്‍ 1509 പീഡനങ്ങളാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 1312 പേരെ പീഡിപ്പിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ഏപ്രിലിനെ അപേക്ഷിച്ച് ഈ വര്‍ഷം 122 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."