ആസ്‌ത്രേലിയയില്‍ സ്‌കോട്ട് മോറിസണ് അത്ഭുതവിജയം
കാന്‍ബറ: ആസ്‌ത്രേലിയയില്‍ അഭിപ്രായവോട്ടെടുപ്പുകളെ കാറ്റില്‍ പറത്തി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ലിബറല്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന യാഥാസ്ഥിതികസഖ്യം വിജയത്തിലേക്ക്.
151 അംഗ പാര്‍ലമെന്റില്‍ ഭരണകക്ഷി കേവലഭൂരിപക്ഷം നേടുമെന്ന് ഉറപ്പായതോടെ പ്രതിപക്ഷ ലേബര്‍പാര്‍ട്ടി നേതാവ് ബില്‍ ഷോര്‍ട്ടന്‍ പരാജയം സമ്മതിച്ചു.
സ്‌കോട്ട് മോറിസണെ അദ്ദേഹം വിളിച്ച് അഭിനന്ദനമറിയിച്ചു. വോട്ടെണ്ണല്‍ ഇന്നും തുടരും. 70 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഭരണകക്ഷി സഖ്യത്തിന് 74 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 66 സീറ്റും ലഭിച്ചു.
നികുതിയിളവുകളും സാമ്പത്തിക നിയന്ത്രണങ്ങളും വാഗ്ദാനം ചെയ്താണ് 51കാരനായ സ്‌കോട്ട് മോറിസണ്‍ വോട്ടു തേടിയത്.
വീണ്ടും അവസരം നല്‍കിയ വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
പരാജയ ഉത്തരവാദിത്തമേറ്റെടുത്ത് പ്രതിപക്ഷനേതാവ് ബില്‍ ഷോട്ട്‌സന്‍ സ്ഥാനം രാജിവച്ചു.
ലേബര്‍ പാര്‍ട്ടി ആറുവര്‍ഷത്തിനിടെ ആദ്യമായി നേരിയ ഭൂരിപക്ഷത്തിനു വിജയിക്കുമെന്നായിരുന്നു അഭിപ്രായസര്‍വേകളില്‍ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."