വാഹനാപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് നാടിന്റെ വിട
ഇരിക്കൂര്‍: കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ മരിച്ച കുയിലൂര്‍ കുമാരപുരത്തെ സജീവനും ഭാര്യ റീനയ്ക്കും നാടിന്റെ ഹൃദയഭേദകമായ യാത്രാമൊഴി. അപകടവിവരമറിഞ്ഞതുമുതല്‍ ഇവരുടെ വീട്ടിലേക്ക് ആളുകള്‍ പ്രവഹിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ മൃതദേഹങ്ങള്‍ എത്തുമെന്നറിഞ്ഞ് നിരവധിപേര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ രണ്ട് ആംബുലന്‍സുകളിലായി ഉച്ചയ്ക്ക് ഒന്നരയോടെ കുയിലൂരിലെത്തി. മൃതദേഹങ്ങള്‍ സ്വന്തം വീട്ടിലെത്തിച്ചപ്പോള്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടനിലവിളി മുഴങ്ങി. പി.കെ ശ്രീമതി എം.പി, ഇ.പി ജയരാജന്‍ എം.എല്‍.എ, സണ്ണിജോസഫ് എം.എല്‍.എ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വസന്തകുമാരി, വൈസ് പ്രസിഡന്റ് എം. അനില്‍കുമാര്‍, ജില്ലാപഞ്ചായത്തംഗം പി.കെ സരസ്വതി, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ, കെ.ടി നസീര്‍, വി. അബ്ദുല്‍ ഖാദര്‍, സി.പി.ഐ ജില്ലാസെക്രട്ടറി പി. സന്തോഷ് കുമാര്‍, പി.വി ഗോപിനാഥ്, ബേബി തേലാനി, കെ.കെ അബ്ദുള്ള ഹാജി, എം. ബാബുരാജ്. ബി. ഷംസുദ്ദീന്‍, എം. മുരളീധരന്‍, ടി.സി അയൂബ് തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."