പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കരുതെന്ന് യു.എസ് വിമാനങ്ങള്‍ക്ക് നിര്‍ദേശം
വാഷിങ്ടണ്‍: പേര്‍ഷ്യന്‍ ഉള്‍ക്കടലിനും ഒമാന്‍ ഉള്‍ക്കടലിനും മുകളിലൂടെ യു.എസ് വിമാനങ്ങളും ചരക്കുവിമാനങ്ങളും പറത്തുന്നത് തിരിച്ചറിയപ്പെടാതിരിക്കാനിടയാക്കുമെന്ന് അമേരിക്കന്‍ വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഇറാനുമായുള്ള സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്നതിനാലാണ് ഈ വഴി വിമാനങ്ങള്‍ പറത്തുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.
പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെ കപ്പലുകള്‍ ഓടിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇറാന്റെ ഭീഷണി നേരിടാന്‍ യു.എസ് വിമാനവാഹിനിയും യുദ്ധവിമാനങ്ങളും ഖത്തറിനു സമീപം വിന്യസിച്ചിരിക്കുകയാണ്.
അതിനിടെ സഊദി എണ്ണ പൈപ്പ്ലൈനുകള്ക്കു നേരെ യമനിലെ ഇറാന് അനുകൂല ഹുതിവിമതര് ഡ്രോണ്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇറാനുനേരെ മിന്നലാക്രമണം നടത്തണമെന്ന് ആല്‍സഊദ് രാജകുടുംബം യു.എസിനോട് ആവശ്യപ്പെട്ടു.
ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് സഊദി ഭരണകൂടം കുറ്റപ്പെടുത്തി.
അതിനിടെ എക്സന്‍ മൊബൈല്‍ കമ്പനി വിദേശ ജീവനക്കാരെ ഇറാഖിലെ എണ്ണപ്പാടത്തുനിന്നും ഒഴിപ്പിച്ച് ദുബയിലേക്കു മാറ്റി.
2015ല്‍ ഇറാനുമായി ഒപ്പുവച്ച ആണവകരാറില്‍ നിന്ന് യു.എസ് പിന്മാറുകയും മറ്റു വന്‍ശക്തി രാജ്യങ്ങളോട് ഇറാനെതിരേ ഉപരോധം ശക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. ഇതോടെ ഇറാനും ആണവകരാറില്‍ നിന്ന് ഭാഗികമായി പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."