ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം: ഹൈദരലി തങ്ങള്‍
കോടിയേരി: മാറാവ്യാധികള്‍ അനു
ദിനം വ്യാപിക്കുന്ന വര്‍ത്തമാനകാലത്ത് രോഗത്താല്‍ വേദനയും ദുഖവുമനുഭവിക്കുന്നവര്ക്ക് ആശ്വാസവും സഹായവും നല്കുന്ന സി.എച്ച് സെന്റര്‍ കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ഉദാത്ത മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. തലശ്ശേരി കോടിയേരിയില്‍ കാന്‍സര്‍ സെന്ററിന് സമീപം സ്ഥാപിച്ച മലബാര്‍ സി.എച്ച് സെന്റര്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. പിഞ്ചു ബാല്യങ്ങള്‍ ഉള്‍പ്പെടെ ധാരാളം മനുഷ്യര്‍ മാരകരോഗങ്ങളാല്‍ പ്രയാസപെടുന്ന ദുഖകരമായ സഹചര്യത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണമെന്നും തങ്ങള്‍ പറഞ്ഞു. സി.എച്ച് സെന്റര്‍ പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള അധ്യക്ഷനായി. ബില്‍ഡിങ് കോണ്ട്രാക്ടര് കെ.പി രമേശ് കുമാറിനുള്ള ഉപഹാര സമര്‍പ്പണം തങ്ങള്‍ നിര്‍വഹിച്ചു. അഡ്വ.എ.എന്‍ ഷംസീര്‍ എം.എല്‍.എ, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, തലശ്ശേരി നഗരസഭാ ചെയര്മാന് സി.കെ രമേശന്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി. ജയരാജന്, വി.
സുരേന്ദ്രന്, മുന്‍മന്ത്രി കെ.പി മോഹനന്, സി.എന്‍ ചന്ദ്രന്, പി. കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാന് കല്ലായി, അഡ്വ.അബ്ദുല്‍ കരീം ചേലേരി, മഹമൂദ് അള്ളാംകുളം, കെ.വി റംല, അഡ്വ.പി.വി സൈനുദ്ദീന്‍, അഡ്വ.കെ.എ ലത്തീഫ്, കെ.കെ മുഹമ്മദ്, വി. നാസര്‍, കെ.കെ അഷ്റഫ്, എം.കെ നൗഷാദ്, എന്‍ മഹമൂദ്, എ.കെ അബൂട്ടി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."