പുതിയങ്ങാടിയില്‍ വല നിര്‍മാണം തകൃതി
പഴയങ്ങാടി: നല്ല പെടക്കുന്ന മീനി
നെ പിടിക്കാന്‍ മിന്നും വലനിര്‍മാണവുമായി പുതിയങ്ങാടിയില്‍ തൊഴിലാളികള്‍ തയാര്‍. നാല്‍പതോളം വരുന്ന സംഘമാണ് വലനിര്‍മാണത്തിന്റെ അനുബന്ധ പ്രവര്‍ത്തികള്‍ക്കായി പുതിയങ്ങാടി തീരദേശ മേഖലയിലെത്തിയത്. റെഡിമെയ്ഡായി വാങ്ങിക്കുന്ന വല കൂട്ടിയോജിപ്പിക്കലും ഇതിന് ഈയം പിടിപ്പിക്കലും വലയ്ക്കു മുകളില്‍ പൊങ്ങികിടക്കുന്ന കോര്‍ക്ക് പിടിപ്പിക്കലും ബോര്‍ഡര്‍ ഒരുക്കുന്നതുമെല്ലാം വളരെ ശാസ്ത്രീയമായാണ് ഇവര്‍ നിര്‍വഹിക്കുന്നത്. പരപ്പനങ്ങാടിയിലെ എം. സെയ്തലവി, കെ. ഷബിര്‍ എന്നിവരടക്കമുളള നാല്‍പതോളം തൊഴിലാളികളാണ് വലകെട്ടുന്ന അനുബന്ധ പ്രവര്‍ത്തി നടത്തുന്നത്. ഇതില്‍ പതിവു പോലെ ഇതരസംസ്ഥാന തൊഴിലാളികളുമുണ്ട്. സാധാരണ ഒരു ഇടത്തരം വല നിര്‍മിക്കാന്‍ മുതലാളിമാര്‍ക്ക് ഒന്‍പതു ലക്ഷത്തോളം രൂപ ചെലവ് വരും. റെഡിമെയ്ഡ് വലയ്ക്ക് കിലോയ്ക്ക് 500 മുതല്‍ 600 രൂപവരെ വിലയിടാക്കുന്നുണ്ട്. ഇത്തരത്തില്‍ 1500 കിലോ വരെ ഇത്തരത്തില്‍ ഒരുക്കുന്ന വലയുടെ തൂക്കം വരും. കൂടാതെ 700 കിലോ ഈയ്യം, 5000 കോര്‍ക്ക് തുടങ്ങിയ അനുബന്ധസാധനങ്ങളും വലകെട്ടലില്‍ ഉള്‍പ്പെടും. നാല്‍പതോളം വരുന്ന തൊഴിലാളികള്‍ ആഴ്ചകളോളമുളള പരിശ്രമത്തിനൊടുവിലാണ് മത്സ്യ ബന്ധനത്തിനായുളള വല ഒരുക്കുന്നത്. ആറടി നീളത്തിലാണ് ചെറിയ മത്സ്യങ്ങള്‍ പിടിക്കു
ന്ന താങ്ങുവല നിര്‍മിക്കുന്നത്. എന്നാല്‍ വലനിര്‍മാണത്തിനായി എത്തിയവര്‍ എല്ലാവരും മത്സ്യ ബന്ധനത്തിനായി കടലില്‍ പോകുന്നവരാണ്. ചൂട് കടുത്തതോടെ മത്സ്യലഭ്യതക്കുറവ് കാരണം ഈമേഖലയില്‍ തൊഴിലില്ലാത്തതും കടുത്ത ദുരിതമായിരിക്കുകയാണ്. എല്ലാം വര്‍ഷവും ഏപ്രില്‍, മെയ് മാസങ്ങളിലാണ് വലനിര്‍മാണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."