ചൂണ്ടല്‍ റോഡിലെ കുഴിയടക്കല്‍: ഗതാഗതകുരുക്കില്‍പ്പെട്ട് യാത്രക്കാര്‍
കുന്നംകുളം: കേച്ചേരി ചൂണ്ടല്‍ റോഡിലൂടെയുള്ള യാത്രാ ദുരിതം മാറുന്നില്ല. പ്രളയത്തില്‍ ദിവസങ്ങളോളം അടച്ചിട്ട റോഡിലെ ചെറിയ കുഴികള്‍ മാറ്റാനുള്ള പ്രവര്‍ത്തിയാണ് ഇപ്പോള്‍ കിലോമീറ്ററുകളോളം ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നത്. കേച്ചേരി ചൂണ്ടല്‍ റോഡില്‍ പാറന്നൂര്‍, തുവാന്നൂര്‍ പ്രദേശങ്ങളിലാണ് റോഡില്‍ കുഴികള്‍ രൂപാന്തരപെട്ടിരുന്നത്.
പ്രളയത്തില്‍ കേച്ചേരി പുഴ നിറഞ്ഞ് കവിഞ്ഞതും പാറന്നൂര്‍ ചിറയുടെ ഷട്ടറുകള്‍ തുറന്നതും വെള്ളം കുത്തി ഒഴുകി റോഡില്‍ ജലം നിറഞ്ഞതോടെ ദിവസങ്ങളോളം അടച്ചിട്ട റോഡില്‍ മൂന്നിങ്ങളിലായാണ് കുഴികള്‍ ഉണ്ടായിരുന്നത്. ചെറുവാഹനങ്ങള്‍ക്ക് ദുരന്തമായ കുഴി അടക്കാനുള്ള പ്രവര്‍ത്തി മാത്രമായിരുന്നിട്ടും വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. കാണിപയ്യൂര്‍ മുതല്‍ മഴുവഞ്ചേരി വരേയുള്ള ഭാഗങ്ങളില്‍ രാവിലെ മുതല്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. റോഡില്‍ കാര്യമായ പണി നടക്കുന്നില്ലെങ്കിലും പൊലിസും നാട്ടുകാരും ചേര്‍ന്ന് ആഘോഷമായി വാഹനങ്ങള്‍ നിയന്ത്രിക്കുതാണ് ഗതാഗതകുരുക്കിന്റെ പ്രധാന പ്രശ്‌നം. സാധാരണ ദിവസങ്ങളില്‍ പോലും വലിയ രീതിയില്‍ ഗതാഗതകുരുക്കുണ്ടാകുന്ന മേഖലയിലാണ് അശാസ്ത്രീയ നിയന്ത്രണം മൂലം കുരുക്കു പെരുകിയിത്.
പ്രളയ ദുരന്ത നിവാരമെന്ന ഓമനപേരില്‍ റോഡിന്റെ അറ്റകുറ്റപണി അക്ഷരാര്‍ഥത്തില്‍ ജനജീവിതത്തെ ദുരന്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."