HOME
DETAILS

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുന്ന ദിവസം പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കും

  
backup
May 18 2019 | 19:05 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d-21

എ.കെ ഫസലുറഹ്മാന്‍

മലപ്പുറം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വിസില്‍ നിന്ന് വിരമിക്കുന്ന ദിവസം തന്നെ ആനുകൂല്യങ്ങളും ലഭിക്കും. സര്‍വിസില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ നല്‍കാനുള്ള നടപടി ആവശ്യപ്പെട്ട് നിരവധി ഉത്തരവുകളും സര്‍ക്കുലറുകളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ കര്‍ശനമായി പാലിക്കാത്തതുകൊണ്ടും പെന്‍ഷന്‍ വിതരണത്തില്‍ കാലതാമസം വരുത്തുന്നതുകൊണ്ടും സര്‍ക്കാരിന് വലിയ തുകയാണ് പലിശയിനത്തില്‍ ഒരോ വര്‍ഷവും ബാധ്യതയായിവരുന്നത്.
പൊതുഖജനാവിന് വന്‍തുക സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. സര്‍വിസില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാരന് വിരമിക്കുന്ന ദിവസം തന്നെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ മൂന്നുഭാഗങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത്.
ഇനിമുതല്‍ സ്പാര്‍ക്കില്‍ നിന്ന് ഒരോ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും 18 മാസത്തിനുള്ളില്‍ വിരമിക്കുന്ന ജീവനക്കാരുടെ ലിസ്റ്റ് തയാറാക്കി മേലധികാരിക്കു നല്‍കണം. വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരെയും അച്ചടക്ക നടപടി നേരിടുന്നവരെയും ഇത്തരത്തില്‍ ഉള്‍പ്പെടുത്താം. ഭാവിയിലുണ്ടായേക്കാവുന്ന ശമ്പള വര്‍ധനവ് ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതില്ല. വിജിലന്‍സ് കേസ്, കോടതി കേസ്, വകുപ്പ്തല നടപടി എന്നിവ നേരിടുന്നവര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും വിരമിച്ച ദിവസം തന്നെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊണ്ട് അക്കൗണ്ട് ജനറലില്‍ നിന്ന് രേഖ ലഭിച്ചുവെന്ന് ഉറപ്പുവരുത്താനുള്ള ചുമതല അതത് ഓഫിസ് മേലധികാരിക്കാണുള്ളത്.
പെന്‍ഷന്‍ പ്രൊപോസല്‍ അക്കൗണ്ടന്റ് ജനറലിനു മുന്‍കൂറായി സമര്‍പ്പിച്ച ശേഷം ജീവനക്കാരന്റെ വിരമിക്കല്‍ തിയതി വരെയുള്ള കാലയളവിലുണ്ടായേക്കാവുന്ന മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ഘട്ടത്തില്‍ സേവന വേതന വ്യവസ്ഥകളില്‍ ഉണ്ടാകുന്ന മാറ്റം, വകുപ്പ്, ജുഡിഷ്യല്‍ തല അച്ചടക്ക നടപടികള്‍ എന്നിവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഓഫിസ് മേലധികാരി ജീവനക്കാരന്‍ വിരമിച്ച് ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.
വിരമിക്കുന്ന ജീവനക്കാര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടികള്‍ ഉണ്ടെങ്കില്‍ ജീവനക്കാരന്‍ വിരമിച്ച് പരമാവധി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് പുതിയ നിര്‍ദേശം. പെന്‍ഷന്‍ അനുവദിക്കുന്നതിലെ നടപടിക്രമങ്ങളിലെ കാലതാമസംമൂലം പലിശ നല്‍കേണ്ടി വന്നാല്‍ ഇനിമുതല്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് ഇത് ഈടാക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിയെടുക്കുമെന്നും ധനകാര്യവകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago