ദുരിതാശ്വാസ സഹായമായി റെയില്‍വേ വഴി എത്തുന്ന സാധനങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി
പാലക്കാട്: വടക്കേ ഇന്ത്യയില്‍ നിന്നും ദുരിതാശ്വാസ സഹായമായി റെയില്‍വേ വഴി എത്തുന്ന സാധനങ്ങള്‍ഏറെറടുക്കല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഷൊര്‍ണുര്‍ റെയില്‍വേ സേ്‌ററഷനില്‍ നാല് വാഗണുകളിലായാണ് സാധനങ്ങള്‍ എത്തിയത്.
അതില്‍ കൂടുതലും കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കും മറ്റും നല്‍കാന്‍ പറ്റാത്ത സാധനങ്ങളുമുണ്ട് .എത്തിയവയില്‍ കൂടുതലും പഴയ വസ്ത്രങ്ങളാണ് .ഇന്നലെ ഒരു വാഗണ്‍ നിറയെ എത്തിയത് കാലികള്‍ക്കുള്ള ചോളപുല്ലാണ്. ഇതു ഇറക്കാനും സൂക്ഷിക്കാനും സ്ഥലമില്ലാതെ വലയുകയാണ് റവന്യൂ ഉദ്യോഗസ്ഥര്‍. ഇതിനു പുറമെ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ കുപ്പിവെള്ളവും എത്തിയിട്ടുണ്ട് 1000 കെയ്‌സ് വെള്ളമാണ് ഇപ്പോള്‍ എത്തിയത.് ഇത്രയധികം വെള്ളം എവിടെ എത്തിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥര്‍.
ഒരു ലോഡ് നിറയെ സവാളയും എത്തിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ ഇവയൊക്കെ കൊടുത്തു കഴിഞ്ഞില്ലെങ്കില്‍ ചീഞ്ഞുപോവാനിടയുണ്ട് . ഈ മാസം പതിനഞ്ചു വരെ റെയിവേ മാര്‍ഗം ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ സൗജന്യമായി എത്തിക്കുമെന്ന് റെയില്‍വേ അറിയിച്ചതോടെ അനാവശ്യ സാധനങ്ങള്‍ ചാക്കുകളില്‍ നിറച്ചാണ് എത്തിച്ചിട്ടുള്ളത്.
വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ ആളുകള്‍ തയാറായില്ലെങ്കില്‍ ഇവയൊക്കെ എന്ത് ചെയുമെന്നറിയാതെ വലയുകയാണ് ഉദ്യോഗസ്ഥര്‍. ഇവയൊക്കെ ഇറക്കാനും കയറ്റി ഗോഡൗണുകളിലെത്തിക്കാനും രാവും പകലും പെടാപാടുപെടുകയാണ് ഉദ്യോഗസ്ഥര്‍. എല്‍.എ.ഡപ്യൂട്ടി കലക്ടര്‍ അനില്‍കുമാറിനാണ് കോര്‍ഡിനേഷന്‍ ചാര്‍ജ്. സിവില്‍ സപ്ലൈസിന്റെഉദേൃാഗസ്ഥരും ഇവിടെയെത്തുന്ന സാധനങ്ങള്‍ കയറ്റിയിറക്കാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."