HOME
DETAILS

ഉംറ തീര്‍ഥാടനം പുനഃരാരംഭിച്ചു

  
backup
October 04 2020 | 01:10 AM

%e0%b4%89%e0%b4%82%e0%b4%b1-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%b0%e0%b4%be%e0%b4%b0%e0%b4%82%e0%b4%ad


മക്ക: കനത്ത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാസങ്ങള്‍ക്ക് ശേഷം വിശുദ്ധ ഉംറ തീര്‍ഥാടനത്തിന് വീണ്ടും തുടക്കമായി. ഒക്‌ടോബര്‍ 17 വരെയുള്ള ആദ്യഘട്ടത്തില്‍ പ്രതിദിനം ആറായിരം പേര്‍ക്ക് മാത്രമാണ് ഉംറ തീര്‍ഥാടനത്തിനായി അനുമതി നല്‍കുന്നത്. ഇത് തന്നെ അഞ്ഞൂറ് പേരടങ്ങുന്ന സംഘമായാണ് അനുവദിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം വിശുദ്ധ ഹറം മുറ്റത്ത് ലബ്ബൈക്ക വിളികളുമായി വിശ്വാസികള്‍ വികാര നിര്‍ഭരമായാണ് വിശുദ്ധ ഉംറ തീര്‍ഥാടനത്തില്‍ പങ്കെടുക്കുക.
സുബ്ഹി, മഗ്‌രിബ് നിസ്‌കാര സമയങ്ങളില്‍ ഉംറ തീര്‍ഥാടകരെ അനുവദിക്കില്ല. ഈ സമയത്ത് അണുനശീകരണം നടത്താനും ക്‌ളീനിങിനുമായാണ് ഉപയോഗപ്പെടുത്തുക. ഓരോ സംഘവും തീര്‍ഥാടനം പൂര്‍ത്തീകരിച്ച ശേഷം അണുനശീകരണം നടത്തും. ഓരോ ഗ്രൂപ്പിലും തീര്‍ഥാടകര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ പ്രത്യേകം സൂപ്പര്‍വൈസര്‍മാര്‍ ഉണ്ടാകും. വൈറസ് ബാധിതരെയോ ലക്ഷണങ്ങള്‍ കാണുന്നവരെയോ പാര്‍പ്പിക്കാന്‍ പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാണ്. തീര്‍ഥാടനം സുഗമമാക്കുന്നതിന് മത്വാഫില്‍ നിസ്‌കാരം അനുവദിക്കുകയില്ല. ഉംറ തീര്‍ഥാടകരെ മാത്രമേ മത്വാഫില്‍ അനുവദിക്കൂ. 18 നും 65 ഇടയിലുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഉംറ തീര്‍ത്ഥാടനത്തിന് അനുവാദം.
ഒക്‌ടോബര്‍ 18 നു തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ 15,000 ഉംറ തീര്‍ഥാടകരെയും 40,000 ഹറം സന്ദര്‍ശകരെയും നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ വിദേശ ഉംറ തീര്‍ഥാടകരെയുമാണ് അനുവദിക്കുക. എന്നാല്‍, സഊദി ആരോഗ്യ മന്ത്രാലയം അനുവദിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതി. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് അനുവദിക്കേണ്ടതെന്ന കാര്യത്തില്‍ അന്തിമ അനുമതി ആരോഗ്യ മന്ത്രാലയ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും. ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, മദീനയിലെ റൗള ശരീഫ് സിയാറത്ത് ഈ മാസം 18 (റബീഉല്‍ അവ്വല്‍ ഒന്ന്) മുതല്‍ ആരംഭിക്കും. ഹറം ശരീഫിലെ റൗള ശരീഫ് ഉള്‍കൊള്ളുന്ന പഴയ ഭാഗമാണ് തീര്‍ഥാടകര്‍ക്കായി തുറന്നു കൊടുക്കുക. ഇതോടെ, പഴയ ഹറം ശരീഫില്‍ വച്ച് നിസ്‌കരിക്കാനും അവിടെ സ്ഥിതിചെയ്യുന്ന പ്രവാചകന്റെ വിശുദ്ധ റൗള സന്ദര്‍ശിക്കാനും പ്രവാചക പ്രേമികള്‍ക്കാകും. റൗള ശരീഫ് ഉള്‍കൊള്ളുന്ന ഭാഗത്തിന്റെ മൊത്തം ശേഷിയുടെ 75 ശതമാനം വിശ്വാസികളെ മാത്രമായിരിക്കും ഓരോ സമയത്തും അനുവദിക്കുക. റൗള ശരീഫ് സന്ദര്‍ശനത്തിനും ഇഅ്തമര്‍നാ ഉംറ ആപ് വഴി പെര്‍മിഷന്‍ കരസ്ഥമാക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago