HOME
DETAILS
MAL
ഉദ്യോഗാര്‍ഥികള്‍ക്ക് ദാഹജലമൊരുക്കി യുവാക്കള്‍
backup
May 07 2017 | 21:05 PM
പാറക്കടവ്: ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ എത്തിയവര്‍ക്ക് ദാഹജലമൊരുക്കി യുവാക്കള്‍ മാതൃകയായി.
പോസ്റ്റല്‍ അസിസ്റ്റന്റ് പരീക്ഷക്കെത്തിയ നാനൂറില്‍ പരം ഉദ്യോഗാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് സഖാഫ യൂത്ത് വിങ് ദാഹമകറ്റാന്‍ സൗജന്യമായി ശീതളപാനീയങ്ങള്‍ നല്‍കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ക്ക് ഈ യുവാക്കളുടെ പ്രവര്‍ത്തനം ഏറെ ആശ്വാസകരമായി. റഹീസ് പൊന്നാണ്ടി, പി. മന്‍സൂര്‍, കെ.പി മുഹമ്മദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."