HOME
DETAILS

റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ കുന്നുകൂടുന്നു ആധാര്‍ ബന്ധിപ്പിക്കല്‍ അനിശ്ചിതത്വത്തില്‍

  
backup
September 07 2018 | 08:09 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3-2

മണ്ണാര്‍ക്കാട്: പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷകള്‍ സപ്ലൈ ഓഫീസുകളില്‍ കുന്നുകൂടുന്നു. റേഷന്‍ കാര്‍ഡ് സംബന്ധിച്ചുളള വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് നിരവധി പേരാണ് ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷകള്‍ ഓഫീസുകളിലും വെബ് സൈറ്റിലും കുന്നുകൂടി കിടക്കുന്നു എന്നല്ലാതെ ഒരാള്‍ക്കും ഇതുവരെ ഒരു പുതിയ റേഷന്‍ കാര്‍ഡ് നല്‍കാന്‍ അധികൃതര്‍ക്കായിട്ടില്ല. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ തുടങ്ങിയ പദ്ധതിയാണ് അവതാളത്തിലായിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തില്‍ തുടങ്ങിയ ഓണ്‍ ലൈന്‍ സംവിധാനം തുടങ്ങിയിരുന്നു.
അക്ഷയ-ഇ-സെന്റര്‍ മുഖേനെയാണ് മുഖ്യമായും അപേക്ഷകള്‍ സമര്‍പ്പിച്ചു വരുന്നത്. എന്നാല്‍ വെബ് സൈറ്റില്‍ ഓപ്പണ്‍ പോര്‍ട്ട് വഴിയും അപേക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ അവസാന ആഴ്ചയില്‍ സപ്ലൈ ഓഫീസ് ജീവനക്കാര്‍ ഓരോ പഞ്ചായത്ത് തലത്തിലും ക്യാമ്പ് ചെയ്ത് ശേഖരിച്ച ആയിരക്കണക്കിന് അപേക്ഷകള്‍ ഒന്നും ചെയ്യാതെ ഓഫീസുകളില്‍ കെട്ടി കിടക്കുന്ന സഹചര്യമാണുളളത്. ഇതിനോടകം ഓരോ സപ്ലൈ ഓഫീസുകളിലും 10000 മുതല്‍ 15000 വരെയുളള അപേക്ഷകളുണ്ടെന്നാണ് അറിയുന്നത്.
ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് അവര്‍ അപേക്ഷ നല്‍കുമ്പോള്‍ കൊടുത്ത മൊബൈല്‍ നമ്പറിലേക്ക് അതാത് സപ്ലൈ ഓഫീസുകളില്‍ നിന്ന് മെസേജ് വന്നാല്‍ പ്രസ്തുത തിയ്യതി രേഖകളും കുടുംബനാഥനും നേരിട്ട് ഹാജരാകണമെന്നാണ്. എന്നാല്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ മൊബൈലില്‍ മെസേജ് നോക്കി കുഴങ്ങിയ സഹചര്യമാണ്.
പുതുതായി ലഭിച്ച റേഷന്‍ കാര്‍ഡില്‍ ഇനിയും അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിക്കാനുണ്ട്. ഇതിനുവേണ്ടിയും ആയിരക്കണക്കിന് അപേക്ഷകളാണ് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കിയിരിക്കുന്നത്. റേഷന്‍ സംവിധാനം ഇ - പോസ് രീതിയിലേക്ക് മാറിയതോടെ ആധാര്‍ ബന്ധിപ്പിക്കാന്‍ നല്‍കിയ അപേക്ഷകളൊന്നും തന്നെ നാളിതുവരെയായി വെബ് സൈറ്റില്‍ കയറിയിട്ടില്ല. വെബ് സൈറ്റ് സംവിധാനത്തിന്റെ പാകപിഴവാണ് ഇതിനു കാരണമായി പറയപ്പെടുന്നത്.
മിക്കറേഷന്‍ കാര്‍ഡിലും ഒന്നോ രണ്ടോ പേരുടെ ആധാര്‍ നമ്പര്‍ മാത്രമാണ് ഇപ്പോഴും ബന്ധിപ്പിച്ചിട്ടൊളളു. റേഷന്‍ കാര്‍ഡ് പുതുക്കാന്‍ വേണ്ടി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അഞ്ചില്‍ പരം തവണ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ വിവിധ ഘട്ടങ്ങളിലായി ഉപഭോക്താക്കള്‍ റേഷന്‍ കടകളില്‍ നല്‍കിയിരുന്നു. ഇതൊന്നും തന്നെ വെബ് സൈറ്റില്‍ കയറിയിട്ടില്ല. നിലവില്‍ റേഷന്‍ കടകളിലൂടെയും കാര്‍ഡിലെ അംഗങ്ങളുടെ ബയോമെട്രിക് സംവിധാനമായ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ സൗകര്യമുണ്ടെങ്കിലും അതൊന്നും തന്നെ ഡീലര്‍മാര്‍ ചെയ്യാനും തയ്യാറാവുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  15 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  23 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  37 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago