എടച്ചേരിയിലെ കല്ലേറ്; മുസ്ലിം ലീഗ് പ്രതിഷേധിച്ചു
എടച്ചേരി: എടച്ചേരി നോര്‍ത്തില്‍ വീടിനുനേരേ കല്ലെറിഞ്ഞ സംഭവത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ഇരിങ്ങണ്ണൂരിനടുത്ത എടക്കുടിക്കുനി അബ്ദുല്ലയുടെ വീടിനുനേരെ കല്ലേറ് നടന്നത്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാവണമെന്നും ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പൊലിസ് അന്വേഷണം ത്വരിതപ്പെടുത്തി എത്രയും പെട്ടെന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലിസ് തയാറാവണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ അഹമ്മദ് മാസ്റ്റര്‍, പഞ്ചായത്ത് ഭാരവാഹികളായ ചുണ്ടയില്‍ അമ്മദ്, യു.പി മൂസ മാസ്റ്റര്‍, കളത്തില്‍ ഇബ്റാഹിം, ആര്.ടി ഉസ്മാന് മാസ്റ്റര്‍, പി.കെ അഷ്റഫ്, യൂത്ത് ലീഗ് ഭാരവാഹികളായ ജാബിര്‍ എടച്ചേരി, സി.കെ മൂസ തുടങ്ങിയവര്‍ കല്ലേറ് നടന്ന വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."