HOME
DETAILS
MAL
ഹത്രാസ്: കോണ്‍ഗ്രസ് സത്യഗ്രഹം നാളെ
backup
October 04 2020 | 01:10 AM
തിരുവനന്തപുരം: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്ന് ആവശ്യപ്പെട്ടും എ.ഐ.സി.സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും എതിരായ യു.പി പൊലിസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ചും കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നാളെ നേതാക്കള്‍ സത്യഗ്രഹം നടത്തും.
കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് സത്യഗ്രഹം. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ എന്നിവര്‍ കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കും.
കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ അഞ്ചുപേരടങ്ങുന്ന സംഘങ്ങളായി ജില്ലകളുടെ വിവിധ ഇടങ്ങളില്‍ നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."