HOME
DETAILS
MAL
ഖത്തറില്‍ 2022 ലോകകപ്പ് വളണ്ടിയര്‍ റജിസ്‌ട്രേഷന് വന്‍ തിരക്ക്
backup
September 07 2018 | 12:09 PM
ദോഹ: 2022 ഫിഫ ലോകകപ്പിനായുള്ള വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.
ദിവസങ്ങള്‍ക്കകം തന്നെ ഒരു ലക്ഷത്തോളമാളുകള്‍ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിച്ചതായി സംഘാടകര്‍ അറിയിച്ചു.
ലോകകപ്പ് സംഘാടകരായ സുപ്രിംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ആഭിമുഖ്യത്തിലാണ് രജിസ്‌ട്രേഷന്‍.
അറബ് ലോകത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിനായുള്ള തയാറെടുപ്പുകളില്‍ സഹകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള അവസരമാണ് സുപ്രിം കമ്മിറ്റി ഒരുക്കുന്നത്.
16 വയസ്സിനു മുകളിലുള്ള വ്യക്തികള്‍ക്കായിരിക്കും അവസരം. മുമ്പ് വളണ്ടിയറിംങ് മേഖലയില്‍ പ്രവര്‍ത്തിച്ച അനുഭവമോ മറ്റോ ആവശ്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."