തിരുവനന്തപുരം- മാലി വിമാനം റണ്‍വേ മാറിയിറങ്ങി: അപകടം ഒഴിവായത് തലനാരിഴയ്ക്ക്- വീഡിയോ
മാലി: തിരുവനന്തപുരത്തു നിന്ന് മാലിദ്വീപിലെത്തിയ എയര്‍ ഇന്ത്യാ വിമാനം റണ്‍വേ മാറിയിറങ്ങി. നൂറിലേറെ യാത്രക്കാരുമായി പണി നടക്കുന്ന റണ്‍വേയിലേക്കാണ് വിമാനം ഇറക്കിയത്. എയര്‍ബസ് എ320 നിയോ വിമാനമാണ് ഗുരുതര സുരക്ഷാ വീഴ്ച വരുത്തിയത്.
വെലാന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. വിമാനത്തിലുണ്ടായിരുന്ന 136 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. റണ്‍വേ മാറി ഇറങ്ങാനുള്ള കാരണം അന്വേഷിക്കുകയാണ്.
— Ali Shinan (@AliShinaan) September 7, 2018
റണ്‍വേയില്‍ ഇട്ടിരുന്ന പ്ലാസ്റ്റിക് ടാര്‍പ്പോളിനില്‍ ടയര്‍ കുടുങ്ങി നിന്നതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടയറുകള്‍ക്കും ബ്രേക്കിങ് സംവിധാനങ്ങള്‍ക്കും വലിയ കേടുപാടുകളും പറ്റിയിട്ടുണ്ട്.
ഇന്ത്യന്‍ എയര്‍ലൈനിന്റെ ഭാഗത്തു നിന്ന് ഇതു രണ്ടാമത്തെ പ്രാവശ്യമാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. നേരത്തെ ഓഗസ്റ്റില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനം സഊദിയിലെ റിയാദ് വിമാനത്താവളത്തില്‍ റണ്‍വേയ്ക്കു പകരം ടാക്‌സി വേയില്‍ ഇറക്കാന്‍ ശ്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."