ജെ.ഇ.ഇ മെയിന്‍; അപേക്ഷ 30 വരെ
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ 2019ന്റെ രണ്ടു പരീക്ഷകളില്‍ ആദ്യ പരീക്ഷ ജനുവരിയില്‍ നടത്തും. രണ്ടാം പരീക്ഷ 2019 ഏപ്രിലില്‍ നടത്തും.
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബി.ഇ, ബി.ടെക്, ബി.ആര്‍ക്, ബി. പ്ലാനിങ് കോഴ്‌സുകളിലെ പ്രവേശനത്തിനാണ് പ്രധാനമായി ഈ പരീക്ഷ നടത്തുന്നത്.
പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ആകെ 75 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 65 ശതമാനം) നേടുകയോ മുന്നിലെത്തുന്നവരുടെ ഇരുപതാം പെര്‍സന്‍ടൈല്‍ കട്ട് ഓഫ് സ്‌കോര്‍ നേടുകയോ വേണമെന്ന വ്യവസ്ഥയ്ക്കു വിധേയമാണ് പ്രവേശനം.
നിശ്ചിത വിഷയങ്ങള്‍ ഈ ഘട്ടത്തില്‍ പഠിച്ചിരിക്കുകയും വേണം. ബി.ഇ, ബി.ടെക് പ്രവേശനം തേടുന്നവര്‍, പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കൊപ്പം കെമിസ്ട്രി, ബയോടെക്‌നോളജി, ബയോളജി, ടെക്‌നിക്കല്‍ വൊക്കേഷനല്‍ വിഷയം എന്നിവ പഠിച്ചും ബി.ആര്‍ക്, ബി.പ്ലാനിങ് കോഴ്‌സുകളില്‍ പ്രവേശനം തേടുന്നവര്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചും പ്ലസ്ടു പരീക്ഷ ജയിച്ചിരിക്കണം.
ഏതെങ്കിലും ഒരു പേപ്പര്‍ എഴുതുന്ന ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ 500 രൂപയും പെണ്‍കുട്ടികള്‍, പട്ടിക വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ 250 രൂപയുമാണ് ഫീസടയ്‌ക്കേണ്ടത്. രണ്ടു പേപ്പറും അഭിമുഖീകരിക്കാന്‍ യഥാക്രമം 1,300, 650 രൂപയാണ് ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: https:www.nta.ac.in.
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."