HOME
DETAILS
MAL
വൈജ്ഞാനിക വിഭവങ്ങളുടെ ഭാരതീയ വിശേഷങ്ങള്‍ തേടുമ്പോള്‍
backup
October 04 2020 | 04:10 AM
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പുഷ്‌കലമായ പുരാവൃത്തം സൃഷ്ടിച്ച നാനോന്മുഖ വൈജ്ഞാനിക ശാസ്ത്രീയ പര്യവേക്ഷണങ്ങളെ ചരിത്രം ആര്‍ത്തിയോടെയാണ് സ്വീകരിച്ചത്. കോളനീകരണ പ്രക്രിയയിലൂടെയും, അതിനു മുന്‍പും വ്യാപാരികളും വൈദേശിക അധിപരും ഇവിടുത്തെ ഭൗമ വിഭവ സമ്പത്തിനോടൊപ്പം ഇന്ത്യയുടെ സമൃദ്ധവും സമ്പന്നവുമായ വൈജ്ഞാനിക സമ്പത്തും കൊണ്ടുപോയി. അറബികളും യൂറോപ്യരും ഇന്ത്യയുടെ ചരിത്ര സീമകളിലെ ചിരകാല സന്ദര്‍ശകരായി മാറിയതും അവരുടെ ഗ്രന്ഥങ്ങള്‍ അര്‍ഥപുഷ്ടി നല്‍കപ്പെട്ടതും ഇന്ത്യയുമായുള്ള വൈജ്ഞാനിക ബദ്ധങ്ങള്‍ കാരണമായിരുന്നു.
പ്രാചീന സംസ്‌കൃത കൃതികളായ വേദങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരാണ്യങ്ങള്‍ തുടങ്ങിയ മതപരമായ ഇതിവൃത്തങ്ങള്‍ ഉള്‍കൊള്ളുന്ന ഇതിഹാസങ്ങള്‍ക്കു പുറമേ മതേതര വിഷയങ്ങള്‍ പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങളും ഇന്ത്യയുടെ വൈജ്ഞാനിക ചരിത്രത്തെ സമ്പന്നമാക്കുന്നുണ്ട്. ഗണിത ശാസ്ത്രം, ജ്യോതിഷം, രാഷ്ട്രമീമാംസ, തത്ത്വചിന്ത, വ്യാകരണം തുടങ്ങിയ വിഷയങ്ങള്‍ പുരസ്‌കരിച്ച് എഴുതപ്പെട്ട കൃതികളും ഈ ഗണത്തില്‍പ്പെടുന്നു. പതഞ്ജലിയുടെ മഹാഭാഷ്യവും കാളിദാസന്റെ രഘുവംശവും ദണ്ഡിയുടെ ദശ കുമാര ചരിതവും അതിന് ഉദാഹരണമാണ്. രാഷ്ട്രീയതത്ത്വ സംഹിതകളെ കുറിച്ചുള്ള കൗടില്യന്റെ അര്‍ഥശാസ്ത്രവും പ്രാചീന ഇന്ത്യയുടെ രാഷ്ട്രീയ പകത്വയെ വിസ്താരമായി പ്രതിപാദിക്കുന്നുണ്ട്. രാഷ്ട്രീയ സംഭവങ്ങളെ ഇതിവൃത്തമാക്കി രചിക്കപ്പെട്ട ബാണന്റെ ഹര്‍ഷചരിതവും കല്‍ഹണന്റെ രാജതരംഗിണിയും ബില്‍ഹണന്റെ വിക്രമാംഗദേവ ചരിതവും ഇതിലെ വിഖ്യാത കൃതികളില്‍പ്പെടുന്നു.
തദ്ദേശീയരുടെ ബൃഹത്തായ രചനകള്‍ക്കതീതമാണ്, വിദേശികള്‍ ഇന്ത്യയെക്കുറിച്ചു പറഞ്ഞുവച്ചത്. പുരാതന ഗ്രീസ്, റോമ എന്നിവിടങ്ങളിലെ സഞ്ചാരികളും അറബികളും ചൈനാക്കാരും ഇന്ത്യയുടെ വൈവിധ്യ സംസ്‌കൃതിയെയും വൈജ്ഞാനിക വിസൃത്വരത്തെയും കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. പുരാതന ഇന്ത്യയിലെ ഗ്രീക്ക് അംബാസഡറായിരുന്ന മെഗസ്തനീസ് എഴുതിയ ഇന്‍ഡിക് എന്ന ഗ്രന്ഥവും അറബ് സഞ്ചാരിയായ അല്‍ ബിറൂനിയുടെ കിതാബുല്‍ ഹിന്‍ദ്, അക്ബറിന്റെ രാജസദസില്‍ ജീവിച്ചിരുന്ന അബുല്‍ ഫാസില്‍ രചിച്ച ഏയ്‌നി അക്ബരി എന്ന ഗ്രന്ഥവും ഇതില്‍ പ്രശസ്തമാണ്. ചൈനീസ് വിവരണങ്ങളിലും പൗരാണിക ഇന്ത്യയെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചൈനീസ് സഞ്ചാരികളായ ഹ്യൂന്‍ സാങ്, ഫാഹിയാന്‍ ഇരുവരുടെ ഗ്രന്ഥങ്ങളും ഇന്ത്യയുടെ വൈജ്ഞാനിക വൈദഗ്ധ്യവും ശാസത്രീയ നൈപുണ്യവും വിശദീകരിക്കുന്നുണ്ട്. അറബി സഞ്ചാരികളായ മസൂദി (അഉ 10-ാം നൂറ്റാണ്ട്) അല്‍ കസ്വനി (അഉ 13-ാം നൂറ്റാണ്ട്) യൂറോപ്യന്‍ സഞ്ചാരികളായ കോസ്‌മോസ് ഇന്‍ഡികോ പ്ലീസതുസ് (അഉ 6-ാം നൂറ്റാണ്ട്) റബ്ബി ബഞ്ചമിന്‍ (അഉ 12-ാം നൂറ്റാണ്ട്) മാര്‍ക്കോ പോളോ (അഉ 13-ാം നൂറ്റാണ്ട്) നിക്കോളാ കോണ്‍ടി (അഉ 15-ാം നൂറ്റാണ്ട്) എന്നിവരുടെ വിവരണങ്ങളും ഈ ഗണത്തില്‍ പ്രസിദ്ധമാണ്.
ഇന്ത്യയുടെ ചരിത്ര പുനര്‍നിര്‍മിതിയില്‍ വലിയ പങ്കുവഹിച്ച വ്യക്തികളാണ് സര്‍ വില്യം ജോണ്‍സും ചാറല്‍ വില്‍ക്കിന്‍സും. ബഹുഭാഷാ പണ്ഡിതനും പ്രതിഭാശാലിയുമായ ജോണ്‍സ് 1784ല്‍ സ്ഥാപിച്ച റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഇന്ത്യയുടെ ചരിത്ര ഗവേഷണങ്ങള്‍ക്ക് അടിത്തറയിട്ടു. അതിലൂടെ പുരാവൃത്ത ഇതിഹാസങ്ങളായ പല കൃതികളും ആംഗലേയ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു. ജോണ്‍സ്, കാളിദാസന്റെ അഭിജ്ഞാനശാകുന്തളവും (1789) ജയദേവന്റെ ഗീതാഗോവിന്ദയും (1792) മനുവിന്റെ സ്മൃതിയും (1794) ഇംഗ്ലീഷിലേക്ക് പകര്‍ത്തി എഴുതി. വില്‍ക്കിന്‍സാണ്, ഭഗവത്ഗീതയും (1794) ഹിതോപദേശവും (1787) വിവര്‍ത്തനം ചെയ്തത്. ഫ്രഞ്ച് പണ്ഡിതനായ ആന്‍ ക്വിറ്റല്‍ ഡുപറോണും ജര്‍മന്‍ പണ്ഡിതനായ മര്‍കസ് മുള്ളറും യഥാക്രമം ഉപനിഷത്തുകളുടെയും ഋഗ്വേദത്തിന്റെയും പരിഭാഷ എഴുതി.
പുരാതനേന്ത്യയും
ഗണിതശാസ്ത്രവും
ഇന്ത്യയുടെ ഗണിതശാസ്ത്ര സംഭാവനകള്‍ അതുല്യമാണ്. ആധുനിക ബീജഗണിതം (അഹഴയൃമ) ക്ഷേത്രഗണിതം (ഏലീാലേൃ്യ) സംഖ്യാവിദ്യ (ചൗാലൃീഹീഴ്യ) എന്നിവ അസ്ഥിവാരമിട്ടതു തന്നെ ഇന്ത്യയിലാണ്. മണിച്ചട്ടം ഉപയോഗിക്കുന്ന അപലക്ഷണ സമ്പ്രദായവും റോമനക്കങ്ങളുടെ ഉപയോഗവും സംഖ്യാ വിനിമയ പ്രക്രിയയെ സങ്കീര്‍ണമായി അവതരിപ്പിക്കപ്പെട്ടപ്പോഴാണ് സുന്നം (്വലൃീ) ഉള്‍പ്പെടെയുള്ള പത്ത് ഇന്ത്യനക്കങ്ങള്‍ കണ്ടുപിടിക്കപ്പെട്ടത്. പിന്നീട് അത്, സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടതോടെ സംഖ്യകളുടെ സാമൂഹിക ഇടപാടുകളിലെ സങ്കീര്‍ണതകളും ലഘൂകരിക്കപ്പെട്ടു.
പുരാതന ഇന്ത്യയിലെ ഗണിതശാസ്ത്ര സംബന്ധിയായി രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുളളത് ആഇ 800നും 500നുമിടയില്‍ എഴുതപ്പെട്ട ശുല്‍ബസൂത്രങ്ങള്‍ ആണ്. ഗുരുപദേശ രൂപത്തില്‍, തലമുറകള്‍ കൈമാറിപ്പോന്ന ഗണിതവിജ്ഞാനത്തെ ക്രമീകരിച്ച് രേഖപ്പെടുത്തുകയാണ് കൃതി ചെയ്തത്. ത്രികോണം, സമാന്തരികം, സമലംബകം എന്നിവയെക്കുറിച്ചും അവയുടെ ഗുണധര്‍മങ്ങളെക്കുറിച്ചും അതില്‍ വിവരിക്കുന്നുണ്ട്. ആഇ 20-ാം ശതകത്തില്‍ ഉമാസ്വാതി എന്ന ജൈനപണ്ഡിതന്‍ രചിച്ച കത്വാര്‍ഥാഗമ സൂത്രഭാഷ്യം മറ്റൊരു ഗണിതശാസ്ത്ര ഗ്രന്ഥമാണ്. വൃത്തത്തെ കുറിച്ചും, ജ്വാവ് (ഇവീൃറ), ക്ഷേത്രഫലങ്ങള്‍ എന്നിവയെ സംബന്ധിച്ചും പുതിയ സൂത്രങ്ങള്‍ ഇതില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അനുയോഗദ്വാരസൂത്രമെന്ന മറ്റാരു ഗ്രന്ഥത്തില്‍ ഘാതാങ്ക നിയമങ്ങള്‍ (ഘമം െീള കിറശരല)െ പ്രതിപാദിക്കുന്നുണ്ട്. അതിനുശേഷം രചിക്കപ്പെട്ട ഭഗവതീസൂത്രം, ക്രമചയവും സഞ്ചയവും (ജലൃാൗമേശേീി & രീായശിമശേീി) ദ്വിപദഗുണോത്തര (ആശിീാശമഹ ഇീലളളശരശലിെേ) നിര്‍ണയത്തിനുപയോഗിച്ചുവരുന്ന പാസ്‌കല്‍ ത്രികോണവും അതിലെ പ്രതിപാദ്യ വിശയങ്ങളാണ്. അഉ 3-ാംനൂറ്റാണ്ടില്‍ എഴുതപ്പെട്ട ബക്ഷാലികൈയെഴുത്തു ഗ്രന്ഥം എന്നറിയപ്പെടുന്ന വിശേഷ ഗണിത ശാസ്ത്ര ഗ്രന്ഥത്തില്‍ ഭിന്നം, വര്‍ഗ്ഗം, വര്‍ഗ്ഗുലം, പലിശ, സമാന്തരശ്രേണി, ഗുണോത്തര ശ്രേണി (മൃശവോലശേര ുൃീഴൃലശൈീി & ഴലീാലേൃശര ുൃീഴൃലശൈീി) എന്നിവയും ഉള്‍ക്കൊള്ളുന്നുണ്ട്.
ഗണിതശാസ്ത്രത്തെ കൂടുതല്‍ വിസൃത്വരപ്പെടുത്തിയത് ആര്യഭടന്റെ മാസ്റ്റര്‍പീസ് ഗ്രന്ഥമായ ആര്യഭടീയമാണ്. ജന്മംകൊണ്ട് അദ്ദേഹമൊരു കേരളീയനാണെന്ന് പറയപ്പെടുന്നുണ്ട്. അശ്മകം എന്ന മധ്യകേരളത്തിലെ കൊടുങ്ങല്ലൂരിനടുത്തുള്ള ഒരു ഗ്രാമത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തന്റെ 23-ാമത്തെ വയസിലാണ് ആര്യഭടീയമെന്ന വിഖ്യാത കൃതി ജനിക്കുന്നത്. 23 വര്‍ഷത്തെ വൈജ്ഞാനിക സമീക്ഷകളെ ചേര്‍ത്തുവച്ച് രചിച്ച കൃതി, ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും സങ്കലിതമായി ചര്‍ച്ചചെയ്യുന്നുണ്ട്. ആര്യഭടീയം ആധുനിക ഗണിത ശാസ്ത്രവിദ്യകളെ പ്രതിപാദിക്കുന്നതോടൊപ്പം ഗണിതശാസ്ത്രപരമായ പുതിയ സൂത്രങ്ങളും വിവരിക്കുന്നുണ്ട്.
അഉ 598ല്‍ ജനിച്ച ബ്രഹ്മഗുപ്തന്‍, ആര്യഭടന്‍ തുടങ്ങിവച്ചതിനെ കുറച്ചുകൂടി വിപുലമായി അവതരിപ്പിച്ചു. തന്റെ ബ്രഹ്മസ്ഫുടസിദ്ധാന്തമെന്ന കൃതിയില്‍ ആര്യഭടന്‍ ചര്‍ച്ച ചെയ്ത എല്ലാ ഗണിതശാസ്ത്ര വിഷയങ്ങളും കൂടുതല്‍ വിശാലമായി പ്രതിപാദിക്കപ്പെടുന്നുണ്ട്. ചക്രിയ ചതുര്‍ഭുജങ്ങളെ (ഇ്യരഹശര ൂൗമറൃശഹമലേൃമഹ)െ പറ്റിയുള്ള സിദ്ധാന്തങ്ങളും, അപര്യമേയ സംഖ്യകളായ മ2 +യ2 = ര2 എന്ന സമവാക്യത്തില്‍ മ,യ,ര എന്നിവയുടെ മൂല്യങ്ങള്‍ കാണാനുള്ള സൂത്രങ്ങളും അദ്ദേഹം അതില്‍ വിശദീകരിക്കുന്നുണ്ട്. ഗണിത ശാസ്ത്രത്തിലെ അഗാധമായ പ്രാവീണ്യം മൂലം 'ഗണിതചക്ര ചൂഡാമണി' എന്നും ബ്രഹ്മഗുപ്തനെ വിശേഷിപ്പിച്ചിരുന്നു.
അഉ 10-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആര്യഭടന്‍ രണ്ടാമന്‍, അഉ 9-ാം നൂറ്റാണ്ടില്‍ ജീവിച്ച മഹാവീരന്‍, അഉ 8-ാം നൂറ്റാണ്ടില്‍ ജീവിച്ച ശ്രീധരനുമെല്ലാം ഭാരതീയ ഗണിത ശാസ്ത്രത്തിനു വലിയ സംഭാവനകള്‍ നല്‍കിയവരാണ്. അഉ 1114 ല്‍ ജനിച്ച ഭാസ്‌കരനാണ് ഭാരതീയ ഗണിത ശാസത്രജ്ഞരില്‍ പ്രഗല്‍പനായി മാറിയത്. തന്റെ സിദ്ധാന്തശിരോമണിയിലൂടെ അന്നോളമുണ്ടായിരുന്ന എല്ലാ ഗണിതശാസ്ത്ര സിദ്ധാന്തങ്ങളും ക്രോഡീകരിക്കപ്പെട്ടു.
ജ്യോതിശാസ്ത്ര വിഷയങ്ങളില്‍ ഭാരതീയ പണ്ഡിതര്‍ അഗാധമായ പ്രവീണ്യം കൈവരിച്ചവരായിരുന്നു. ആര്യഭടന്‍, വരാഹമിഹിരന്‍ എന്നിവരാണ് ജ്യോതിശാസ്ത്രത്തെ ഒരു പ്രത്യേക വൈജ്ഞാനിക ശാഖയായി വളര്‍ത്തിയെടുത്തതുതന്നെ. വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സംബദ്ധവും ജാതക സംബദ്ധവുമായ പ്രകൃഷ്ടമായൊരു ഗ്രന്ഥമാണ് 'പഞ്ചസിദ്ധാന്തികം'. അതില്‍ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളായ സൗരം, പൈതാമഹം, രോമകം, വസിഷ്ഠം എന്നിവ വിശദമായി വിവരിക്കുന്നുണ്ട്. രോമകം, പൗലിശം എന്നീ പേരുകള്‍ക്ക് റോമിനോടും പാളസ് അലകസാന്‍ഡ്രിനസ് (ജമഹൗ െഅഹലഃമിറൃശിൗ)െ എന്ന ഗ്രീക്ക് ജ്യോതിഷിയോടുള്ള സാദൃശ്യത്തില്‍ നിന്ന്, ഇന്ത്യയില്‍ ഈ സിദ്ധാന്തം വികസിപ്പിച്ചത് വിദേശ സംസര്‍ഗ്ഗത്തിലൂടെയാണെന്ന് ഗണിക്കപ്പെടുന്നു. ബൃഹത് സംഹിത, ബൃഹത് ജാതക എന്നിവ വരാഹമിഹിരന്റെ പ്രസിദ്ധീകൃതങ്ങളായ മറ്റു ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളാണ്.
പ്രധാനമായും ഏഴ് ഗ്രഹങ്ങളെ കുറിച്ചാണ് ഭാരതീയര്‍ക്ക് അറിവുണ്ടായിരുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ (ങമൃ)െ, ബുധന്‍ (ങലൃരൗൃ്യ), വ്യാഴം (ഖൗുശലേൃ) ശുക്രന്‍ (്‌ലിൗ)െ, ശനി എന്നിവയാണ് അവകള്‍. സൂര്യന്‍ യഥാര്‍ഥത്തില്‍ ഒരു താരകമാണങ്കിലും പ്രാചീന സങ്കല്‍പ്പത്തില്‍ ഒരു ഗ്രഹമായിരുന്നു. ഗ്രഹങ്ങളുടെ ചലനം തുല്യമാണന്ന് വിശ്വസിച്ചിരുന്നവരായിരുന്നു ഭാരതീയര്‍.
അഞ്ചാം ശതകത്തില്‍ ആര്യഭടന്‍ അവതരിപ്പിച്ച നൂതനമായ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങള്‍ ഭാരതീയ ജ്യോതിശാസ്ത്രത്തിന് കാതലായ മാറ്റങ്ങള്‍ നല്‍കി. ഭൂമി വൃത്താകൃതിയിലുള്ളതാണെന്നും അത് സൂര്യനു ചുറ്റും അതിന്റെ അക്ഷത്തില്‍ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നുമുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കിയത് ആര്യഭടനാണ്. കൂടുതല്‍ സൂര്യചന്ദ്ര ഗ്രഹണങ്ങള്‍ ഉണ്ടാകുവാനുള്ള യഥാര്‍ഥ കാരണങ്ങളും അവ എപ്പോഴെല്ലാം ഉണ്ടാക്കുമെന്ന് കാലേകൂട്ടി നിര്‍ണയിക്കുന്നത് എങ്ങനെയന്നും ശാസ്ത്രീയമായി അദ്ദേഹം അപഗ്രഥിക്കുന്നുണ്ട്.
ഭാരതീയ വിജ്ഞാനം: മറ്റു മുഖങ്ങള്‍
ഉപര്യുക്ത വിജ്ഞാന ശാഖകളെ മാത്രമല്ല ഭാരതീയര്‍ വികസിപ്പിച്ചെടുത്തത്. വൈദ്യശാസ്ത്രവും രാസായനവിദ്യകളും ഭാരതീയരുടെ പരീക്ഷണമുറകളായിരുന്നു. അതിലൂടെ പുതിയ ശാസ്ത്രീയ സിദ്ധാന്തങ്ങളും ശുശ്രൂഷാ രീതികളും കണ്ടത്തപ്പെട്ടു.
ആയുര്‍വേദത്തെ ചരകന്‍, സുശ്രുതന്‍ എന്ന രണ്ട് ഭിഷഗ്വരന്മാരിലേക്കായിരുന്നു ചേര്‍ക്കപ്പെട്ടിരുന്നത്. ചരകന്‍ ഔഷധ പ്രയോഗത്തിലും സുശ്രുതന്‍ ശാസ്ത്രക്രിയ വിദഗ്ധനുമായിരുന്നു. ചരക്‌സംഹിത, സുശ്രുത സംഹിത എന്ന ഇരുവരുടെ കൃതികളും ആയുര്‍വേദത്തെ സംബന്ധിച്ചിടത്തോളം പ്രാമാണിക ഗ്രന്ഥങ്ങളാണ്. ധന്വന്തരിയുടെ നിഘണ്ടുവും വൈദ്യശാസ്ത്രത്തെ കുറിച്ച്, ഔഷധമൂല്യമുള്ള മറ്റൊരു ഗ്രന്ഥമാണ്.
ആധുനിക ശുശ്രൂഷാ രീതികളും, ശസ്തക്രിയ പ്രക്രിയകളും പ്രാചീന ഇന്ത്യയിലെ ഭിഷഗ്വരന്മാര്‍ക്ക് സുപരിചിതമായിരുന്നു. വേദന അനുഭവിക്കുന്ന രോഗിക്ക് മയക്കുമരുന്ന് (അിമലേെവലശെമ) നല്‍കി ശസ്ത്രക്രിയ നടത്തലും, പ്ലാസ്റ്റിക് സര്‍ജറി, ഗര്‍ഭപാത്രം കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്തക്രിയ (രലമെൃലമി ീുലൃമശേീി) തുടങ്ങിയ നൂതന ക്രിയകള്‍ പ്രാചീന ഇന്ത്യയുടെ ഭിഷഗ്വരവിദ്യകളില്‍പ്പെടുന്നു.
ഇന്ത്യയുടെ രാസവാദ വിജ്ഞാനത്തെയും അതിന്റെ ഉപജ്ഞാതാവായ നാഗാര്‍ജുനനെയും കുറിച്ച് ഇബ്‌നു ബത്തൂത്ത തന്റെ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. രാസവിദ്യയിലും (രവലാശേെൃ്യ) ബൃഹത്തായ ഗ്രന്ഥങ്ങള്‍ പുരാതന ഇന്ത്യയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. നാഗാര്‍ജുനന്റെ രസരത്‌നാകരം അതില്‍ വിശേഷപ്പെട്ട ഒന്നാണ്. നിഷ്‌കര്‍ഷണം, ശുദ്ധീകരണം, നിശ്ചുര്‍ണനം തുടങ്ങിയ രാസവിദ്യകള്‍ അതില്‍ പറയുന്നുണ്ട്.
ഭാരതീയ ഇടങ്ങള്‍
പുരാതനേന്ത്യയുടെ ഉല്‍പാദനങ്ങളില്‍ പെട്ടതാണല്ലോ അതിന്റെ വൈജ്ഞാനിക വിഭവങ്ങള്‍. സ്വദേശികളെ പോലെ വിദേശികളും അത് വേണ്ടുവോളം ആസ്വദിച്ചു. അവരില്‍ പലരും ആ വിജ്ഞാനത്തെ, അതല്ലെങ്കില്‍ ആ വിജ്ഞാന കേന്ദ്രങ്ങളെ ലോകത്തിലെ മൂല്യമുള്ള ഇടങ്ങളായി നിരീക്ഷിക്കപ്പെട്ടു. ഗ്രീസിലെയും ഈജിപ്തിലെയും ശാസ്ത്രീയ പുരോഗതി ഇന്ത്യയുമായി താരതമ്യപ്പെടുത്തി, അറേബ്യന്‍ സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത പറയുന്നത് വിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം അവര്‍ ഇന്ത്യക്കാരുടെ അടുത്തൊന്നും എത്തുന്നില്ലെന്നാണ്. പ്രശസ്ത ചൈനീസ് സഞ്ചാരിയായ ഹ്യൂങ് സാങ് ഒരു ഇന്ത്യന്‍ സര്‍വകലാശാല ബിരുദധാരികൂടിയാണ്.
പുരാതന ഇന്ത്യയിലെ വിജ്ഞാന വ്യാപാരത്തിന്റെ സജീവ ഇടങ്ങളായി നിലനിന്നത് സര്‍വകലാശാലകളാണ്. നളന്ദയും ഉജ്ജയിനിയും വിക്രമ ശിലയും കാശിയും അവകളില്‍പ്പെടുന്നു. നളന്ദ സര്‍വകലാശാലയാണ് പുരാതനേന്ത്യയിലെ പ്രമുഖ വിജ്ഞാന കേന്ദ്രമായി കരുതപ്പെടുന്നത്. ഏഷ്യയിലെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ അവിടെ പഠിക്കാനെത്തിയിരുന്നു. 7-ാം ശതകത്തില്‍ അതിന്റെ അധ്യക്ഷന്മാരായിരുന്ന ധര്‍മ്മപാലനും ശീല ഭദ്രനും അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരായിരുന്നു. ഇവരുടെ കാലത്താണ് ചൈനീസ് സഞ്ചാരിയായ ഹ്യൂങ് സാങ് അവിടെ പഠിക്കാനെത്തുന്നത്. അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളിലാണ് നളന്ദയെ കുറിച്ച് കുടുതല്‍ വിവരിക്കപ്പെടുന്നതും. ഗണിത ശാസ്ത്രവും ജ്യോതിഷവും മറ്റ് ഇതര ശാസ്ത്ര ശാഖകളും അവിടെ പഠിപ്പിക്കപ്പെട്ടതായി അദ്ദേഹം അതില്‍ വിവരിക്കുന്നുണ്ട്. ഏഷ്യയിലെ വിദ്യാമന്ദിരങ്ങളുടെ കൂട്ടത്തിലെ ചൂഡാരത്‌നം എന്ന്, പ്രസ്തുത സര്‍വകലാശാല വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ഭാരതവും ബഗ്ദാദും
അറബികള്‍ വിജ്ഞാനത്തെ സ്‌നേഹിച്ചവരാണ്. അതിനുവേണ്ടി ലോകം ചുറ്റിയവരും അവര്‍ക്കിടയിലുണ്ട്. ആ വിജ്ഞാന സ്വരൂപണത്തിന്റെ കേന്ദ്രമായി നിലകൊണ്ടത് ബഗ്ദാദാണ്. അബ്ബാസി ഖലീഫ അല്‍ മന്‍സൂര്‍ (712-775) ആണ് ടൈഗ്രീസ് നദീ തീരത്ത് ബഗ്ദാദ് നഗരം നിര്‍മിച്ചത്. അദ്ദേഹത്തിന്റെ ശേഷം ഭരണാധികാരികളായ ഹാറൂന്‍ റഷീദും മകന്‍ മഅ്മൂനും ബഗ്ദാദിനെ അമൂല്യ വിജ്ഞാനകേന്ദ്രമാക്കി മാറ്റി. ബഗ്ദാദിലേക്ക് അന്യനാടുകളില്‍ നിന്ന് പണ്ഡിതന്മാര്‍ ക്ഷണിക്കപ്പെട്ടു. പല ഗ്രന്ഥങ്ങളും അറബിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഈ വൈജ്ഞാനിക ക്രയവിക്രയങ്ങള്‍ക്ക് അബ്ബാസി ഖലീഫ മഅ്മൂന്‍ ബൈത്തുല്‍ ഹിക്മ (ഒീൗലെ ീള ംശറെീാ) എന്നൊരു സ്ഥാപനം നിര്‍മിച്ചു. അതിലൂടെ ഗവേഷണ പര്യവേക്ഷണങ്ങള്‍ക്ക് പുതിയ ഇടങ്ങള്‍ സൃഷ്ട്ടിക്കപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ പണ്ഡിതരും ബഗ്ദാദിന്റെ വൈജ്ഞാനിക വിപ്ലവങ്ങളുടെ ഭാഗമാണ്. അബ്ബാസി ഖലീഫമാരായ ഹാറൂന്‍ റഷീദും മഅ്മൂനും ഒരുപാട് ഇന്ത്യന്‍ പണ്ഡിതരെ ബഗ്ദാദിലേക്ക് ക്ഷണിച്ചിരുന്നു. ഹാറൂന്‍ റഷീദിന്റെ മന്ത്രിമാര്‍ വരെ ഇന്ത്യക്കാരായിരുന്നു. ഒരിക്കല്‍ ഹാറൂന്‍ റഷീദ് രോഗഗ്രസ്തനായപ്പോള്‍ മനക് എന്നു പേരുള്ള ഒരു വൈദ്യനെ വിളിക്കാന്‍ ഇന്ത്യയിലേക്ക് ആളെ അയച്ചു. പിന്നീട് അദ്ദേഹത്തിന് വൈദ്യവേല ചെയ്യാന്‍ ഖലീഫ ബഗ്ദാദിന്‍ ഒരിടം നല്‍കി. ഹിജ്‌റ 770 ല്‍ കങ്കന്‍ എന്ന ഗണിത ശാസ്ത്രജ്ഞനെ ബഗ്ദാദിലേക്ക് ക്ഷണിച്ചു. അദ്ദേഹം അറബികളെ ഇന്ത്യയിലെ ഗണിതശാസ്ത്രവും ജ്യോതിഷവും പഠിപ്പിച്ചു. അദ്ദേഹമാണ് ബ്രഹ്മസഫുടസിദ്ധാന്തമെന്ന ബ്രഹ്മഗുപതന്റെ ഗ്രന്ഥം അറബികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് ഖലീഫയുടെ ആജ്ഞയനുസരിച്ച് അല്‍ഫസാരി എന്ന അറബി പണ്ഡിതന്‍ അറബിയിലേക്ക് അത് വിവര്‍ത്തനം ചെയ്തു. അറബിയില്‍ അതിന് സിന്‍ധിങ് എന്നാണ് നാമകരണം ചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."