HOME
DETAILS
MAL
വെടി
backup
October 04 2020 | 04:10 AM
വെട്ടി നിരത്തിയ വോട്ടുകള്‍ നീട്ടി
ശീട്ടു കശക്കിയെറിഞ്ഞ
വിരോധ വിളംബര സൂത്രങ്ങള്ക്കൊരു
മൂത്രപ്പുരയില്‍ സ്മോളു കഴിച്ചതിനാരോ
ലാര്ജ്ജെന്നെന്റെ കഴുത്തില്‍
കത്തിയിറക്കിയ കൂത്തും പാട്ടും
കുത്തകമുതലാളിത്ത വിലോഭന
നേതാക്കള്‍ക്കൊരു തേര് തെളിച്ചത്
നീയോ... ഞാനോ...
ചിട്ടിക്കമ്പനി ചൂട്ട കിഴങ്ങന്
മോന്തയുമായൊരു പീറ വരുന്നു.
കഴുവേറികളേ വഴിമാറിക്കോ.
അമ്പത്തൊന്നൊരു വമ്പാണെന്ന്
ചിലയ്ക്കേണ്ടാരും, വെട്ടിനുറുക്കിയ
വേദവിചാരക്കഥകള് വിളമ്പിയ
വിദ്യകളാക്കി വരുന്നതുകാണാം.
കൊന്നത് ഞാനാണെന്നൊരു കഴുത
ചത്തത് ഞാനല്ലെന്നൊരു കുതിര,
കുലംകുത്തികളുടെ കോലം മാറി
കാലുകള്‍ വാരിയ നേതാക്കന്മാര്
വാല് മുറിച്ച് വലത്തേക്കോടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."