ബഹ്‌റൈനിലെ പാലക്കാട് കൂട്ടായ്മ ഓണാഘോഷം ഒഴിവാക്കി ഫണ്ട് കളക്ടര്‍ക്ക് കൈമാറി
മനാമ: ബഹ്‌റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തീയേറ്റര്‍ (പാക്ട്)ഓണാഘോഷത്തിനായി ശേഖരിച്ച ഫണ്ട് കളക്ടറുടെ ചാരിറ്റി ഫണ്ടിലേക്ക് നല്‍കി.
ഈ മാസം പതിനാലിനു നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ റദ്ദാക്കിയാണ് തങ്ങള്‍ ഈ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതെന്നും പ്രളയബാധിതരായ കുടുംബങ്ങള്‍ക്കു ഒരു കൈത്താങ്ങാകുകയാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കേരളജനത അനുഭവിക്കുന്ന പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ അവധിക്കു നാട്ടില്‍ ചെന്നിരുന്ന ഒട്ടു മിക്ക പാക്ട് അംഗങ്ങളും ഫഌ് റിലീഫ് ആക്ടിവിറ്റികളില്‍ പങ്കെടുത്തതായും ഭാരവാഹികള്‍ അറിയിച്ചു.
പാക്ട് സ്വരൂപിച്ച ആദ്യ ഗഡുവായ രണ്ടര ലക്ഷം രൂപയാണ് പാലക്കാട് കളക്ടറുടെയും മുന്‍സിപ്പല്‍ അധികൃതരുടെയും ചാരിറ്റി ഫണ്ടിലേക്ക് നല്‍കിയതെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."