HOME
DETAILS
MAL
പ്രതിരോധത്തിലായി യോഗി സര്‍ക്കാര്‍
backup
October 04 2020 | 04:10 AM
ലക്‌നൗ: ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ യു.പി ഡി.ജി.പിയുടെ സന്ദര്‍ശനം. ഇന്നലെയാണ് ഡി.ജി.പി എച്ച്.സി അശ്വതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചത്. അഡീഷനല്‍ ചീഫ് സെക്രട്ടറിയടക്കമുള്ളവര്‍ ഡി.ജി.പിയോടൊപ്പമുണ്ടായിരുന്നു.
കൃത്യമായ അന്വേഷണം നടത്തുമെന്ന് കുടുംബത്തിന് ഉറപ്പുനല്‍കിയെന്നായിരുന്നു പിന്നീട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പൊലിസിലെ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കു തെറ്റുപറ്റിയെന്നായിരുന്നു ഡി.ജി.പി പറഞ്ഞത്. എന്നാല്‍, യു.പി പൊലിസിലും സര്‍ക്കാരിലും തങ്ങള്‍ക്കു വിശ്വാസമില്ലെന്നു വ്യക്തമാക്കി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിലും വിശ്വാസമില്ലെന്നു വ്യക്തമാക്കിയ കുടുംബം, സുപ്രിംകോടതിയുടെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിഷയത്തില്‍ രാജ്യവ്യാപക പ്രക്ഷോഭമുയര്‍ന്നതോടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുടുംബവുമായി ആശയവിനിമയം നടത്തിയതായും വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരടക്കം ആരെയും കടത്തിവിടാതെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിനു പുറമേ രാജ്യവ്യാപകമായി വിഷയത്തില്‍ പ്രതിഷേധമുയരുകും പ്രധാനമന്ത്രി മറുപടി പറയണമെന്നും യു.പി മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."