സ്വവര്‍ഗ രതി: വിധി ഇന്ത്യന്‍ സംസ്കാരത്തോടുള്ള വെല്ലുവിളി; എസ്.കെ.ഐ.സി ജിദ്ദ കമ്മറ്റി
ജിദ്ദ: ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ ഐ.പി .സി 377 വകുപ്പ് ഭേദഗതി ചെയ്ത് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന കോടതി ഉത്തരവ് ഇന്ത്യന്‍ സംസ്കാരത്തോടുള്ള വെല്ലുവിളിയാണെന്നും, രാജ്യത്ത് ലൈംഗിക അരാജകത്യത്തിന് ഇത് വഴിവെക്കുമെന്നും, വിത്രമായി നാം കാണുന്ന വിവാഹങ്ങള്‍ക്ക് ഇതോടെ പ്രസക്തതി ഇല്ലാതാകുമെന്നും ജിദ്ദ ഇസ്ലാമിക്ക് സെന്റര്‍ സംയുക്ത സെക്രെട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
പതിനെട്ട് വയസ് പൂര്‍ത്തിയായ ആര്‍ക്കും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്ന വാദം സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള പൗരന്മാരുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും, വിവിധ മത തത്വങ്ങളെ കണ്ടില്ലെന്നു നടിച്ച കോടതി ഭാരതത്തിന്റെ സംസ്കാരത്തിനെങ്കിലും പ്രാമുഖ്യം നല്‍കണമായിരുന്നുവെന്നും, ഈ വിധി എത്രയും വേഗത്തില്‍ കോടതി പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സെന്റര്‍ ചെയര്മാന് സയ്യിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു,അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍,അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്,അബൂബക്കര്‍ ദാരിമി ആലംപാടി,അബ്ദുല്‍ റഹ്മാന് ഫൈസി മുതുവല്ലൂര്‍, സയ്യിദ് അന്‍വര്‍ തങ്ങള്‍,സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുസ്തഫ ഫൈസി ചേരൂര്‍, നൗഷാദ് അന്‍വരി മോളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദള്ള കുപ്പം സ്വാഗതവും,എം.സി സുബൈര്‍ ഹുദവി പട്ടാമ്പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."