എക്‌സിറ്റ് പോളുകളെ വിശ്വസിക്കാമോ? 1998 മുതല്‍ 2014 വരെയുള്ള അഞ്ച് എക്‌സിറ്റ് ഫലങ്ങളും യഥാര്‍ത്ഥ ഫലവും
മുംബൈ: ഓരോ തെരഞ്ഞെടുപ്പിലും ഫലപ്രഖ്യാപനത്തിനു മുന്‍പേ എക്‌സിറ്റ് ഫലങ്ങള്‍ വരാറുണ്ട്. എന്നാല്‍ അവ എത്രമാത്രം ശരിയാവും എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. മുന്‍ വര്‍ഷങ്ങളിലെ എക്‌സിറ്റ് ഫലങ്ങള്‍ ശ്രദ്ധിച്ചാല്‍ വരാനിരിക്കുന്ന യഥാര്‍ത്ഥഫലങ്ങളുടെ ചെറിയൊരു സൂചന എക്‌സിറ്റ് ഫലങ്ങള്‍ നല്‍കുന്നുവെന്നു വ്യക്തമാവും. ഏറെക്കുറേ യഥാര്‍ത്ഥ ഫലവുമായി ചെറിയവ്യത്യാസം മാത്രമുള്ള വിശ്വസ്തതയേറെയുള്ള സര്‍വേ ഏജന്‍സികളുമുണ്ട്.
1998 മുതല്‍ 2014 വരെയുള്ള അഞ്ചു ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് ഫലങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ഈ അഞ്ചു പൊതുതെരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനത്തിനു മുന്‍പു പുറത്തുവന്ന എക്‌സിറ്റ് ഫലങ്ങളും യഥാര്‍ത്ഥ ഫലവും തമ്മില്‍ വലിയ അന്തരം ഉണ്ടായിരുന്നില്ല. പൂര്‍ണ്ണമായും പാളിപ്പോവുന്ന പ്രവചനങ്ങളുമുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടര്‍മാരുമായി സംസാരിച്ചു തയ്യാറാക്കുന്ന പ്രവചനമാണ് എക്‌സിറ്റ് പോള്‍ ഫലം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എക്‌സിറ്റ് ഫലങ്ങളും ശരിയായ ഫലങ്ങളും താഴെ.
1998
ഏജന്‍സി- ബി.ജെ.പി- കോണ്‍.- മറ്റുള്ളവര്‍
ഔട്ട്‌ലുക്ക്- 238- 149- 156.
ഡി.ആര്‍.എസ്- 249- 155- 139.
ഫ്രണ്ട്‌ലൈന്‍- 235- 155- 182.
ഇന്ത്യാടുഡേ- 214- 164- 165
യഥാര്‍ത്ഥം- 252 166- 119
1999
ഇന്ത്യാടുഡേ- 336- 146- 80
എച്ച്.ടി- 300- 146- 95
ഔട്ട്‌ലുക്ക്- 329- 145- 39
ടൈംസ്‌പോള്‍- 332- 138 --
യഥാര്‍ത്ഥം- 296- 134- 113
2004
ഔട്ട്‌ലുക്ക്- 290- 169- 99
ആജ്തക്- 248- 190- 105
എന്‍.ഡി.ടി.വി- 250- 205- 120
സിവോട്ടര്‍- 275- 186- 98
യഥാര്‍ത്ഥം- 189- 222- 132
2009
സ്റ്റാര്‍ ന്യൂസ്- 197- 199- 136
ടൈംസ്‌നൗ- 183- 198- 162
എന്‍.ഡി.ടി.വി- 177- 216- 150
എച്ച്.ടി- 180- 191- 172
യഥാര്‍ത്ഥം- 159- 262- 79
2014
എ.ബി.പി- 281- 97- 165
ടൈംസ് നൗ- 249- 148- 146
സി.എന്‍.എന്‍- 280- 97- 166
എച്ച്.ടി- 272- 115- 156
ചാണക്യ- 340- 70- 133
സിവോട്ടര്‍- 289- 101- 153
എന്‍.ഡി.ടി.വി- 279- 103- 161
യഥാര്‍ത്ഥം- 282- 44- 217
[caption id="attachment_737495" align="aligncenter" width="630"] (ഫോട്ടോ കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്)[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."