സിഎച്ച്; വിദ്യാഭ്യാസ പുരോഗതിക്കും ന്യൂനപക്ഷ മുന്നേറ്റത്തിനും ശില പാകിയ നേതാവ്
ദമാം: ഇന്ന് നാം കൈവരിച്ച വിദ്യാഭ്യാസ മുന്നേറ്റത്തിനും സാമൂഹ്യ പുരോഗതിക്കും വിശിഷ്യാ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗത്തിൻ്റെ ഉന്നമനത്തിനും ശില പാകിയ നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ സാഹിബ് എന്ന് കെഎംസിസി ദമാം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി റഹ്മാൻ കാര്യാട് പറഞ്ഞു. കൊവിഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തനത്തിന് കെഎംസിസി ദമാം ടൗൺ കമ്മറ്റി ഏർപ്പെടുത്തിയ സി എച്ച് മെമ്മോറിയൽ ഹ്യൂമൻ വെൽഫയർ അവാർഡ് ദാനവും സിഎച്ച് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസ ലോകം കൊവിഡ് 19 പിടിയിലമർന്നപ്പോൾ സാധാരണക്കാരൻ്റെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിച്ച സാമൂഹ്യ പ്രവൃത്തകൻ ഹമീദ് വടകരയാണ് ടൗൺ കമ്മറ്റിയുടെ പ്രഥമ സിഎച്ച് മെമ്മോറിയൽ ഹ്യൂമൻ വെൽഫയർ അവാർഡിനർഹനായത്.
കിഴക്കൻ പ്രവിശ്യാ കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂരും സക്കീർ അഹമ്മദും ചേർന്ന് ഹമീദ് വടകരക്കുള്ള മൊമന്റോ കൈമാറി.
ടൗൺ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദലി ഊരകം അധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് മനാഫ് താനൂരിനെ സക്കരിയ്യ ഫൈസി പന്തല്ലൂർ ഷാൾ അണിയിച്ചു. മാലിക് മാഖ്ബൂൽ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. സിദ്ദിഖ് പാണ്ടികശാല, മുഹമ്മദലി പാഴൂർ, അസ്‌ലം ഫറോഖ്,
മുജീബ് കൊളത്തൂർ, മഹമൂദ് പൂക്കാട്, ഫൈസൽ ഇരിക്കൂർ, ബഷീർ ആലുങ്ങൽ, മുഹമ്മദ് കുട്ടി തിരൂർ, അബ്ദുറഹ്മാൻ പൊൻ മുണ്ടം തുടങ്ങിയവർ സംസാരിച്ചു.
മുത്തലിബ് കണ്ണൂർ ഖിറാഅത്ത് നടത്തി.
അമീറലി കോണ്ഡൂർ, നജീബ് കയക്കോൽ, നൗഷാദ് വേങ്ങര, ബഷീർ മുറ്റിച്ചൂർ, ഖമറുദ്ധീൻ ഒതയോത്ത് നേതൃത്വം നൽകി. സെക്രട്ടറി ശിഹാബ് താനൂർ സ്വഗതവും ട്രഷറർ അസ്‌ലം കരിപ്പൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."